ഷിക്കാഗോ: ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ 2020-21 വർഷത്തെ ലൈസണ്‍ ബോർഡ് ഭാരവാഹികളെ എകകണ്ഠമായി തെരഞ്ഞെടുത്തു. സാബു കട്ടപ്പുറം പുതിയ ലൈസണ്‍ ബോർഡ് ചെയർമാനായും ജോർജ്(ജൂബി)വെണ്ണലശ്ശേരി വൈസ് ചെയർമാനായും തെരഞ്ഞെടുത്തു. ലൂക്കോസ് ചുമ്മാർ പൂഴിക്കുന്നേൽ, മജു ഓട്ടപ്പള്ളി, സൈമണ്‍ മുട്ടത്തിൽ എന്നിവരായിരിക്കുംപുതിയ ലൈസണ്‍ ബോർഡ് അംഗങ്ങൾ. ഡിസംബർ 14ന് നടന്ന പൊതുയോഗത്തിൽ വച്ചു പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത സ്ഥാനം ഏറ്റെടുത്തു.
ആറായിരത്തിൽ പരം കെസിഎസ് അംഗങ്ങളുടെ വോട്ടേഴ്സ് ലിസ്റ്റ് കാലാനുസൃതം പരിഷ്ക്കരിക്കുക, ചിട്ടയോടെ കെസിഎസ്. ഇലക്ഷൻ നടത്തുക, പുതിയ അംഗങ്ങളെ ചേർക്കുക എന്നിവയാണ് ലൈസണ്‍ ബോർഡിന്റെ മുഖ്യമായ ചുമതല. പുതിയ ലൈസണ്‍ ബോർഡ് അംഗങ്ങളെ സ്വാഗതം ചെയ്യുകയും അവർക്ക് എല്ലാ വിധ ആശംസകളും നേരുന്നതായി കെ.സി.എസ്. പ്രസിഡന്റ് ഷിജു ചെറിയത്തിൽ അറിയിച്ചു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം