ഹൂസ്റ്റണ്‍: തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൻ (TAGH) ക്രിസ്മസ്-പുതുവത്സര ആഘോഷം സ്റ്റാഫോർഡ് പാരീസ് ബാങ്കറ്റ് ഹാളിൽ ജനുവരി 4ന് ശനിയാഴ്ച വിവിധ പരിപാടികളോടെ വർണ്ണോജ്വലമായി നടത്തപ്പെട്ടു.
ക്രിസ്മസ് പാപ്പായുടെ വരവോടെ കരോൾ ഗാനങ്ങളാൽ അഘോഷാന്തരീഷം മുഖരിതമായി. പ്രസിഡന്റ് ജയൻ അരവിന്ദാക്ഷൻ നിലവിളക്ക് കൊളുത്തി ഒൗപചാരികമായി ആഘോഷം ഉദ്ഘാടനം ചെയ്തു. അംഗങ്ങളുടെ സ്നേഹവും സൗഹാർദ്ദവും സഹകരണവുമാണ് അസോസിയേഷന്റെ ശക്തി, അത് നിലനിർത്തി കൊണ്ടുപോകണമെന്നും പ്രസംഗത്തിൽ അദ്ദേഹം എടുത്തു പറഞ്ഞു. സെക്രട്ടറി ബൈജു അന്പൂക്കൻ സ്വാഗത പ്രസംഗത്തിൽ പുതിയതായി ഗ്രൂപ്പിലേക്ക് ചേർന്ന കുടുംബങ്ങളെ എല്ലാവർക്കും പരിചയപ്പെടുത്തി. മിസ്സോറി സിറ്റി കൌണ്‍സിൽ മെന്പർ ആന്റണി മറൗലിസ് വിശിഷ്ടതിഥിയായിരുന്നു.
കുട്ടികളും മുതിർന്നവരും ഒരുപോലെ പങ്കെടുത്ത കലാ വിരുന്ന് കണ്ണിനും കാതിനും കുളിർമയേകി. തൃശൂർ വനിതകൾ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ്, കിച്ചൻ ഡാൻസ്, നാടൻ ഡാൻസ് തുടങ്ങിയവക ഒരു പ്രൊഫഷണൽ സ്റ്റേജ് ഷോ കാണുന്ന പ്രതീതി ഉളവാക്കി. പുരുഷ·ാർ അവതരിപ്പിച്ച തകർപ്പൻ ഫ്യൂഷൻ ഡാൻസ് കാണികളെ ഇളക്കിമറിച്ചു. ടാഗ് ബോയ്സ് ടീം അവതരിപ്പിച്ച ’ബാർബി’കോമഡി ഡാൻസും എല്ലാവരെയും ഒരുപോലെ ചിരിപ്പിച്ചു. കൂടാതെ സോളോ ഡാൻസ്, സോളോ സോങ്, ഡ്യുവറ്റ് ഡാൻസ്, ഫാമിലി ഡാൻസ്, ടീൻസ് ഗ്രൂപ്പ് ഡാൻസ്, കിഡ്സ് ഡാൻസ്, ക്വിസ് എന്നിങ്ങനെ വ്യത്യസ്തങ്ങളായ കലാപരിപാടികൾ ഓരോ വ്യക്തിയുടെയും കഴിവുകൾ തെളിയിക്കുന്നതും മനോഹരവുമായിരുന്നു.സ്വാദിഷ്ടമായ ഡിന്നറോടെ പരിപാടികൾ അവസാനിച്ചു. തുടർന്നുണ്ടായിരുന്ന ഡിജെ ഡാൻസിലും എല്ലാവരും പങ്കെടുത്തു.
സത്യ സതീഷ്, റെജി ബൈജു, ബിൻസൊ ജോണ്‍, ജെസ്സി സണ്ണി, ക്രിസ്റ്റി പ്രിൻസ്, റിനി ഡൈജു, ഷാജു തോമസ്, പ്രിൻസ് ഇമ്മട്ടി, ജോണ്സണ് നിക്കോളാസ്, ലിന്‍േറാ ജോസ്, ജോഷിചാലിശ്ശേരി, ഡൈജു മുട്ടത്തു, ജേക്കബ് മാത്യു, സണ്ണി പള്ളത്തു, ശ്യാം സുരേന്ദ്രൻ, ജോണ്‍ ആൻറണി, സലീം അറക്കൽ എന്നിവർ അടങ്ങിയ കമ്മിറ്റി ആഘോഷത്തിന്റെ വിജയത്തിനായി ആദ്യാവസാനം വരെ പരിശ്രമിച്ചു.
റിപ്പോർട്ട്: എ.സി. ജോർജ്