മ്യൂണിക്ക്: സുവർണ ജൂബിലി നിറവിലെത്തിയ ജർമനിയിലെ ആദ്യകാല (1969) സമാജങ്ങളിലൊന്നായ മ്യൂണിക്ക് മലയാളികളുടെ ഹൃദയത്തുടിപ്പായി മാറിയ മ്യൂണിക്ക് കേരള സമാജത്തിന്റെ സുവർണ ജൂബിലിയാഘോഷം ജനുവരി 25 ശനിയാഴ്ച വൈകുന്നേരം നാലു മുതൽ മ്യൂണിക്കിലെ വില്ലി ഗ്രാഫ് ജിംനാസിയം സ്കൂൾ (Willi - Graf Gymnasium, Borschtallee 26, 80804 Muenchen) ഹാളിൽ അരങ്ങേറും.
ജർമനിയിലെ ഗുണ്ടർട്ട് ചെയർ ചുമതലക്കാരിയും ട്യൂബിങ്ങൻ സർവകലാശാലയിലെ പ്രഫസറുമായ ഡോ. ഹൈക്കെ ഓബർലിൻ ആഘോഷത്തിൽ മുഖ്യാതിഥിയായിരിയ്ക്കും. സമാജത്തിലെ മുതിർന്ന അംഗങ്ങളെ ചടങ്ങിൽ ആദരിക്കും. മ്യൂണിക്കിലെ മറ്റു ഇന്ത്യൻ സംഘടനകളിലെയും, ജർമനിയിലെ ഇതര സ്ഥലങ്ങളിലെ കേരള സമാജം പ്രതിനിധികളും പങ്കെടുക്കും
വിവിധ കലാപരിപാടികൾക്കൊപ്പം പ്രശസ്ത ഗായിക സ്നേഹ നായരും സംഘവും നടത്തുന്ന ഗാനമേളയും ഇൻഡ്യൻ ഡിന്നറും ഉണ്ടായിരിയ്ക്കും.
സമാജത്തിന്റെ കഴിഞ്ഞു പോയ അരനൂറ്റാണ്ടുകാലത്തെ ഉണർത്തു പാട്ടായി മാറുന്ന സുവർണ്ണജൂബിലി ആഘോഷത്തിലേയ്ക്ക് ഏവരേയും സമാജം ഭാരവാഹികൾ ഹൃദയപൂർവം സ്വാഗതം ചെയ്തു.
ആഘോഷത്തിന്റെ സുഗമമായ നടത്തിപ്പിനായി പ്രവേശന ടിക്കറ്റുകൾ മുൻകൂറായി ഓണ്‍ലൈനിൽ വാങ്ങാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
https: //keralasamajammunich.de/store
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
മ്യൂണിക്ക് കേരളസമാജത്തിന്റെ സുവർണ ജൂബിലിയാഘോഷം ജനുവരി 25ന്
01:42 AM Jan 19, 2020 | Deepika.com