ഫിലഡൽഫിയ: മുപ്പത്തിമൂന്നാമത് എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ പെൻസിൽവേനിയയുടെ (ഇഎഫ്ഐസിപി) 2019-ലെ ക്രിസ്മസ് ആഘോഷം വളരെ വിപുലമായി നോർത്ത് ഈസ്റ്റിലുള്ള ജോർജ് വാഷിംഗ്ടണ്‍ ഹൈസ്കൂളിൽ നടത്തപ്പെട്ടു. ഇഎഫ്ഐസിപിയിലെ 20 ദേവാലയങ്ങളിലെ അച്ച·ാരും സഭാ ജനങ്ങളും പങ്കെടുത്ത ആഘോഷ ചടങ്ങിൽ സക്കറിയാ മോർ നിക്കളാവോസ് മെത്രാപ്പോലീത്ത മുഖ്യാതിഥിയായി പങ്കെടുക്കുകയും ക്രിസ്മസ് സന്ദേശം നൽകുകയും ചെയ്തു. സ്റ്റേറ്റ് സെനറ്റർ ജോണ്‍ സബറ്റീന ക്രിസ്തുമസ് ആശംസ അറിയിക്കുകയുണ്ടായി.
വിവിധ സഭകളിലെ കലാപരിപാടികൾ ആഘോഷ രാവുകൾക്ക് നിറംപകർന്നു. അന്നേദിവസം തന്നെ ചാരിറ്റി റാഫിൾ ടിക്കറ്റിന്റെ നറുക്കെടുപ്പും സമ്മാന വിതരണവും നടന്നു. സുവനീർ റിലീസും ആ ദിവസം നടത്തുകയുണ്ടായി. ജനപങ്കാളിത്തംകൊണ്ട് സന്പന്നമായിരുന്നു 2019-ലെ ക്രിസ്മസ് ആഘോഷം .
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം