+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബൈബിള്‍ പാരായണത്തില്‍ പങ്കെടുക്കണമെന്ന ആഹ്വാനവുമായി ആഡം വെയ്‌ന്ഡ റൈറ്റ്

സെന്റ് ലൂയിസ്: ജനുവരി 12 മുതല്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ബൈബിള്‍ പാരായണത്തില്‍ തന്നോടൊപ്പം പങ്കെടുക്കണമെന്ന ആഹ്വാനവുമായി മെജര്‍ലീഗ് ബേസ്‌ബോള്‍ താരം ആഡം വെയ്ന്‍ റൈറ്റ്. ഓരോ ദിവസവും, പുതിയ നിയമത്ത
ബൈബിള്‍ പാരായണത്തില്‍ പങ്കെടുക്കണമെന്ന ആഹ്വാനവുമായി ആഡം വെയ്‌ന്ഡ റൈറ്റ്
സെന്റ് ലൂയിസ്: ജനുവരി 12 മുതല്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ബൈബിള്‍ പാരായണത്തില്‍ തന്നോടൊപ്പം പങ്കെടുക്കണമെന്ന ആഹ്വാനവുമായി മെജര്‍ലീഗ് ബേസ്‌ബോള്‍ താരം ആഡം വെയ്ന്‍ റൈറ്റ്. ഓരോ ദിവസവും, പുതിയ നിയമത്തില്‍ നിന്നും, പഴയ നിയമത്തില്‍ നിന്നും, സങ്കീര്‍ത്തനങ്ങളില്‍ നിന്നും പാഠ ഭാഗങ്ങള്‍ വായിച്ചു ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന ഈ ദൗത്യത്തില്‍ ഭാഗമാകേണമെന്ന് ട്വിറ്ററിലൂടെയാണ് ആഡം തന്റെ ആരാധകരോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഇതിനോടനുബന്ധിച്ചു ആഗംഭിച്ച ട്വിറ്റര്‍ എകൗണ്ടില്‍ ഇതിനകം തന്നെ 13, 500 ഫാന്‍സ് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞിട്ടുണ്ട്. ദൈനംദിന ജീവിതത്തില്‍ ബൈബിള്‍ വായിക്കുന്നത് അനുഗ്രഹവും ധൈര്യവും പകരുന്നതുമാണെന്ന് ആഡം പറയുന്നു. ഇത് സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ മുഖാന്തിരമാകുമെന്നും ആഡം അഭിപ്രായപ്പെട്ടു.

ട്വിറ്റര്‍ അകൗണ്ടില്‍ 285400 അനുയായികളുള്ള ആഡം വെയ്ന്‍ റൈറ്റ് (38) രണ്ട് തവണ വേള്‍ഡ് സീരീസ് ചാമ്പ്യന്‍, മൂന്ന് തവണ നാഷണല്‍ ലീഗ് ആള്‍ സ്റ്റാര്‍ എന്നിവ നേടിയിട്ടുണ്ട്.

ബൈബിള്‍ വായന എന്റെ ജീവിതത്തിന്റെ പ്രധാന ഭാഗമായി ഞാന്‍ കണക്കാക്കുന്നു. ബേസ്‌ബോള്‍ എല്ലാവരുടേയും സംസാര വിഷയമാകുമ്പോള്‍ അല്‍പം അതില്‍ നിന്നും വ്യതിചലിച്ചു ബൈബിശ് വായനയില്‍ സമയം ചിലമഴിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതോടൊപ്പം ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ തന്റെ മറ്റ് ട്വിറ്റര്‍ അകൗണ്ടില്‍ ചേരുന്നതിനുള്ള അവസരം ലഭിക്കുമെന്നും ആഡംസ് അറിയിച്ചു.

റിപ്പോര്‍ട്ട്: പി പി ചെറിയാന്‍