മെര്‍ക്കലിന്‍റെ കാലാവസ്ഥാ നയത്തിനെതിരേ പരിസ്ഥിതി പ്രവര്‍ത്തകര്‍ കോടതിയിലേക്ക്

09:41 PM Jan 17, 2020 | Deepika.com
ബര്‍ലിന്‍: ജര്‍മന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന കാലാവസ്ഥാ സംരക്ഷണ നിയമങ്ങള്‍ ദുര്‍ബലമാണെന്നാരോപിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍ രാജ്യത്തെ പരമോന്നത കോടതിയെ സമീപിക്കുന്നു.

ഗ്രീന്‍പീസ്, ബുണ്‍ഡ്, ഡോയ്‌ഷെ ഉംവെല്‍റ്റ് ലൈഫ് എന്നീ സംഘടനകളാണ് നിയമ നടപടികള്‍ക്കു പിന്നില്‍. ബംഗ്ളാദേശ്, നേപ്പാള്‍ തുടങ്ങി കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ദൂഷ്യ ഫലങ്ങള്‍ ഗുരുതരമായി അനുഭവിക്കുന്ന ചില രാജ്യങ്ങളില്‍ നിന്നുള്ളവരെ ഇതിനെ പിന്തുണയ്ക്കുന്നു.

അടിസ്ഥാനപരമായ അവകാശങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നതാണ് കാലാവസ്ഥാ സംരക്ഷണം എന്നാണ് സംഘടനകളുടെ വാദം. വരും തലമുറകള്‍ക്കും കാലാവസ്ഥാ വ്യതിയാനം കൂടുതലായി ബാധിക്കുന്ന രാജ്യങ്ങള്‍ക്കുമാണ് ഇതു കൂടുതല്‍ ബാധകമാകുക എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ