+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓസ്‌മോ ഗ്രാന്‍റ് മീറ്റിനു ഉജ്ജ്വല സമാപനം

അബുദബി: കുട്ടിപ്രായത്തില്‍ ഉപ്പയുടെ വിയോഗം വരുത്തിയ ബുദ്ധിമുട്ടുകള്‍ ജീവിതത്തില്‍ അനുഭവപ്പെടാത്തവിധം തങ്ങളെ വളര്‍ത്തുകയും വിദ്യാഭ്യാസത്തിനും ജോലിയിലേക്കും വരെ വഴിനടത്തിയ മര്‍ക്കസ് ജനറല്‍ സെക്രട്ടറിയും
ഓസ്‌മോ ഗ്രാന്‍റ്  മീറ്റിനു ഉജ്ജ്വല സമാപനം
അബുദബി: കുട്ടിപ്രായത്തില്‍ ഉപ്പയുടെ വിയോഗം വരുത്തിയ ബുദ്ധിമുട്ടുകള്‍ ജീവിതത്തില്‍ അനുഭവപ്പെടാത്തവിധം തങ്ങളെ വളര്‍ത്തുകയും വിദ്യാഭ്യാസത്തിനും ജോലിയിലേക്കും വരെ വഴിനടത്തിയ മര്‍ക്കസ് ജനറല്‍ സെക്രട്ടറിയും ഇന്ത്യന്‍ ഗ്രാന്‍റ് മുഫ്തിയുമായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ് ലിയാരുടെ സേവനങ്ങള്‍ക്ക് നന്ദി അറിയിച്ച് മര്‍ക്കസ് റൈഹാന്‍ വാലിയിലെ പൂര്‍വവിദ്യാര്‍ഥികളുടെ കൂട്ടായ്മയായ യുഎ ഇ ഓസ്‌മോ ഗ്രാന്‍റ് മീറ്റ് -2020 സമാപിച്ചു.

ഏപ്രില്‍ 9, 10, 11, 12 തീയതികളില്‍ നടക്കുന്ന മര്‍ക്കസ് മഹാസമ്മേളനത്തിന്‍റെ ഭാഗമായി അബൂദബി മുസഫ്ഫ അഹല്യ ഓഡിറ്റോറിയത്തില്‍ നടന്ന ഗ്രാന്‍റ് മീറ്റ് മര്‍ക്കസ് അലുംനി യു എ ഇ പ്രസിഡന്‍റ് അബ്ദുസ്സലാം കോളിക്കല്‍ ഉദ്ഘാടനം ചെയ്തു. മുജീബുര്‍റഹ്മാന്‍ മാസ്റ്റര്‍ കക്കാട്, അബ്ദുസമദ് മാസ്റ്റര്‍ എടവണ്ണപ്പാറ, ഡോ. ഷാഹുല്‍ ഹമീദ്, ഡോ. ഹാഫിസ് ഷെരീഫ് എന്നിവർ അതിഥികളായിരുന്നു.

ഉദ്ഘാടന സെഷനില്‍ കരീം ആതവനാട് സ്വാഗതം പറഞ്ഞു. വി.സി അബ്ദുല്‍ ഹമീദ് മടവൂർ അധ്യക്ഷത വഹിച്ചു. "എന്‍റെ ഓസ്‌മോ' എന്ന തലക്കെട്ടില്‍ സ്മൃതിപഥത്തില്‍ ഡോ. ഷാഹുല്‍ ഹമീദ്, ഹൈദര്‍ മാസ്റ്റര്‍ എടപ്പാള്‍, മന്‍സൂര്‍ വള്ളുവങ്ങാട്, അബ്ദുര്‍റസാഖ് ഐക്കരപ്പടി, അസ് ലം എടപ്പാള്‍, റശീദ് അരീക്കോട്, അബൂബക്കര്‍ കളരാന്തിരി, സുബൈര്‍ ആര്‍ ഇ സി, അഹ്മദ് കോയ നന്മണ്ട്, സുഹൈല്‍ ചെറുവാടി, അഷ്‌റഫ് ചോല തുടങ്ങിയവര്‍ സംസാരിച്ചു.

എമിറേറ്റ്‌സ് തല സംഗമത്തില്‍ പ്രതിനിധികളായി ശിഹാബ് ഈങ്ങാപ്പുഴ അബൂദബി, ശിനാസ് താമരശേരി ദുബായ്, ശമീര്‍ ബാബു കുറ്റിപ്പുറം അജ്മാന്‍ & ഷാര്‍ജ, നൗഷാദ് ഗൂഡല്ലൂര്‍ അല്‍ഐന്‍, മുഈനൂദ്ധീന്‍ അടിവാരം റാസല്‍ഖൈമ & ഉമ്മുല്‍ഖുവൈന്‍, അബ്ദുല്‍ ഗഫൂര്‍ മാനിപുരം ഫുജൈറ, സയ്യിദ് ഹാശിം തങ്ങള്‍ വെസ്റ്റേണ്‍ ഏരിയ തുടങ്ങിയവര്‍ സംബന്ധിച്ചു.

സമാപന സമ്മേളനത്തില്‍ മഹബ്ബ നിധി ഹൈദർ മാസ്റ്റർ എടപ്പാളും ജോബ് പോര്‍ട്ടല്‍ ശറഫുദ്ദീൻ വയനാടും വിശദീകരിച്ചു. അതിഥികളായി എത്തിയ മുജീബ് റഹ്‌മാൻ കക്കാടിനെയും അബ്ദുസമദ് എടവണ്ണപ്പാറ മാസ്റ്ററേയും ഉപഹാരം നൽകി ആദരിച്ചു.

യു എ ഇയുടെ വിവിധ എമിറേറ്റുകളില്‍ ജോലി ചെയ്യുന്ന മര്‍ക്കസ് റൈഹാന്‍വാലിയിലെ നൂറോളം പൂര്‍വ വിദ്യാര്‍ഥികളാണ് ഗ്രാന്‍റ് മീറ്റില്‍ സംബന്ധിച്ചത്. രാവിലെ എട്ടിനു ആരംഭിച്ച പരിപാടി വിവിധ സെഷനുകള്‍ക്ക് ശേഷം വൈകുന്നേരത്തോടെ സമാപിച്ചു.

റിപ്പോര്‍ട്ട്: ഹാരിസ് മായനാട്