+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫിലിപ്പീൻ സർക്കാർ തൊഴിലാളി വിലക്ക് ഏർപ്പെടുത്തി

കുവൈത്ത്‌ സിറ്റി : കുവൈത്തിലേക്ക് തൊഴിലാളികളെ അയയ്ക്കുന്നതിന് ഫിലിപ്പീൻ സർക്കാർ വിലക്ക് ഏർപ്പെടുത്തിയതായി വാർത്താമാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കഴിഞ്ഞ മാസം ഒരു ഫിലിപ്പീൻസ് വീട്ടു ജോലിക്കാരി കുവൈത്തിൽ
ഫിലിപ്പീൻ സർക്കാർ തൊഴിലാളി വിലക്ക് ഏർപ്പെടുത്തി
കുവൈത്ത്‌ സിറ്റി : കുവൈത്തിലേക്ക് തൊഴിലാളികളെ അയയ്ക്കുന്നതിന് ഫിലിപ്പീൻ സർക്കാർ വിലക്ക് ഏർപ്പെടുത്തിയതായി വാർത്താമാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കഴിഞ്ഞ മാസം ഒരു ഫിലിപ്പീൻസ് വീട്ടു ജോലിക്കാരി കുവൈത്തിൽ കൊല്ലപ്പെട്ടതിനെതുടർന്നാണ് നടപടി.

ദേഹമാസകലം ക്രൂരമായ മർധനമേറ്റ പാടുകളുമായാണു ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. ഇതേ തുടർന്നു സ്പോൺസറേയും ഭാര്യയേയും പോലീസ്‌ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയും തൊഴിലാളിയെ മർധിച്ചതായി സ്പോൺസർ സമ്മതിക്കുകയായിരുന്നു.

സംഭവത്തിൽ ഫിലിപ്പീൻ സർക്കാർ ഇടപെടുകയും തുടർന്നു തൊഴിൽ മന്ത്രി സിൽ‌വെസ്റ്റർ ബെല്ലോ യുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ തൊഴിലാളികളെ കുവത്തിലേക്ക് അയയ്ക്കുന്നതിന് നിരോധനം ഏർപ്പെടുത്തുകയുമായിരുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ