+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യാ ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

അബുദാബി: ഫെബ്രുവരി 6 , 7 , 8 (വ്യാഴം, വെള്ളി ,ശനി) തീയതികളിൽ അബുദാബി ഇന്ത്യൻ ഇസ് ലാമിക് സെന്‍റർ സംഘടിപ്പിക്കുന്ന ഇന്ത്യാ ഫെസ്റ്റിന്‍റെ ലോഗോ സെന്‍റർ ചീഫ് പേട്രണും വ്യവസായ പ്രമുഖനുമായ പത്മശ്രീ എം.എ. യൂ
ഇന്ത്യാ ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു
അബുദാബി: ഫെബ്രുവരി 6 , 7 , 8 (വ്യാഴം, വെള്ളി ,ശനി) തീയതികളിൽ അബുദാബി ഇന്ത്യൻ ഇസ് ലാമിക് സെന്‍റർ സംഘടിപ്പിക്കുന്ന ഇന്ത്യാ ഫെസ്റ്റിന്‍റെ ലോഗോ സെന്‍റർ ചീഫ് പേട്രണും വ്യവസായ പ്രമുഖനുമായ പത്മശ്രീ എം.എ. യൂസഫലി പ്രകാശനം ചെയ്തു.

വൈ ടവറിൽ നടന്ന പ്രകാശന ചടങ്ങിൽ സെന്‍റർ പ്രസിഡന്‍റ് പി. ബാവാഹാജി, ജനറൽ സെക്രട്ടറി എം.പി.എം റഷീദ്, വൈസ് പ്രസിഡന്‍റ് ടി.കെ. അബ്ദുൾ സലാം, ഇന്ത്യാ ഫെസ്റ്റ് പ്രോജക്ട് എക്സിക്യൂഷൻ ടീം ചെയർമാൻ എം.എം. നാസർ കാഞ്ഞങ്ങാട് , ജനറൽ കൺവീനർ അബ്ദുൾ ഖാദർ ഒളവട്ടൂർ ,മീഡിയ കൺവീനർ സാബിർ മാട്ടൂൽ , സലീം നാട്ടിക എന്നിവർ പങ്കെടുത്തു.

ഇന്ത്യയുടെ വ്യത്യസ്തവും വൈവിധ്യങ്ങളുമായ വിവിധ സംസ്കാരങ്ങളും കലാരൂപങ്ങളും ഭക്ഷണ വിഭവങ്ങളുമുൾപ്പെടെ ഉൾകൊള്ളിച്ച് ആകർഷകമായ രീതിയിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളത്.

ഇന്തോ - അറബ് സംസ്കാരത്തിന്‍റെ പതിറ്റാണ്ടുകൾ നീണ്ട ചരിത്രപരമായ പശ്ചാത്തലവും ഇരു രാജ്യങ്ങളും പരസ്പരം നേടിയെടുത്ത പ്രധാനപ്പെട്ട നാഴികകല്ലുകളുമുൾപ്പെടെ ഫെസ്റ്റിൽ അരങ്ങേറും. ആയിരങ്ങൾ ഫെസ്റ്റിൽ പങ്കെടുക്കുമെന്നും ഒരുക്കങ്ങളെല്ലാം പൂർത്തിയായി വരികയാണെന്നും സെന്‍റർ ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള