+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെഫാക് സെവൻസ് ഫുട്ബാൾ ടൂർണമെന്‍റ്: മാക് കുവൈറ്റ് എഫ്സി ചാമ്പ്യന്മാർ

മിശ്രിഫ്, കുവൈത്ത്: സാസ് സിഎഫ്സി കെഫാക്കുമായി സഹകരിച്ചു നടത്തിയ ഏകദിന സെവൻസ് ടൂർണമെന്‍റിൽ മാക് കുവൈറ്റ് എഫ്സി ചാമ്പ്യന്മാരായി. കാൽപന്തുകളിയുടെ മുഴുവൻ ആവേശവും നിറഞ്ഞ ഫൈനൽ മത്സരത്തിൽ ചാമ്പ്യൻസ് എഫ്സിയെ
കെഫാക് സെവൻസ് ഫുട്ബാൾ ടൂർണമെന്‍റ്:  മാക് കുവൈറ്റ് എഫ്സി ചാമ്പ്യന്മാർ
മിശ്രിഫ്, കുവൈത്ത്: സാസ് സിഎഫ്സി കെഫാക്കുമായി സഹകരിച്ചു നടത്തിയ ഏകദിന സെവൻസ് ടൂർണമെന്‍റിൽ മാക് കുവൈറ്റ് എഫ്സി ചാമ്പ്യന്മാരായി. കാൽപന്തുകളിയുടെ മുഴുവൻ ആവേശവും നിറഞ്ഞ ഫൈനൽ മത്സരത്തിൽ ചാമ്പ്യൻസ് എഫ്സിയെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തിയാണ് മാക് കുവൈറ്റ് എഫ്സി കിരീടം നേടിയത്. വിജയികൾക്കുവേണ്ടി സുമിത്തും മുഹമ്മദ്‌ സാലിഹും ഗോളുകൾ നേടി .

ആദ്യ സെമിയിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് സിൽവർ സ്റ്റാർസ് എഫ് സി യെ പരാജയപ്പെടുത്തിയാണ് മാക് കുവൈറ്റ് ഫൈനലിലേക്ക് യോഗ്യത നേടിയത്. രണ്ടാം സെമിയിൽ ഗോൾ രഹിത സമനിലയിലായതിനെ തുടർന്നു പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ഫഹാഹീൽ ബ്രദേഴ്സിനെ പരാജയപ്പെടുത്തി ചാമ്പ്യൻസ് എഫ്സി ഫൈനലിലേക്ക് യോഗ്യത നേടി.

ടോസിലൂടെ തിരഞ്ഞെടുത്ത മൂന്നാം സ്ഥാനക്കാർക്കുള്ള ട്രോഫി ഫഹാഹീൽ ബ്രദേഴ്‌സ് കരസ്ഥമാക്കി. ടൂർണമെന്‍റിലെ മികച്ച താരമായി ചാമ്പ്യൻസ് എഫ്സിയിലെ ഡിനിൽ , മികച്ച പ്രതിരോധ താരമായി മാക് കുവൈറ്റിലെ സുമിത് , മികച്ച ഗോൾ കീപ്പറായി മാക് കുവൈറ്റില ദാസിത്, ടോപ് സ്‌കോറായി മാക് കുവൈത്തിലെ ഷിബിനെയും മുഹമ്മദ് സാലിഹിനെയും തിരഞ്ഞെടുത്തു. വിജയികൾക്കുള്ള ട്രോഫികൾ സാസ് സിഎഫ് സി സാൽമിയ പ്രതിനിധികളും കേഫാക് ഭാരവാഹികളും ചേർന്നു നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ