റിയാദ്: മലയാളി നഴ്സ് സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ചു. കോട്ടയം ചിങ്ങവനം കുഴിമറ്റം കുരുവിളയുടെ മകളും ഖഫ്ജിയിലെ ജലാമി കന്പനി ജീവനക്കാരൻ ജോജോയുടെ ഭാര്യയുമായ മേരി ഷിനോ (34) യാണു മരിച്ചത്.
കിഴക്കൻ സൗദിയിലെ ഖഫ്ജിയിൽ യുവതി സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. മേരി ഷിനോ സംഭവസ്ഥലത്തു തന്നെ മരിച്ചു.
സഫാനിയയിലെ എംഒഎച്ച് ക്ലിനിക്കിൽ നാലു വർഷമായി നഴ്സായിരുന്നു മേരി ഷിനോ. ഷിനോയുടെ സഹോദരൻ ബിനോയ് കുരുവിള ദമാമിലെ നാപ്കോ കന്പനി ജീവനക്കാരനാണ്.