നോര്‍വേയില്‍ വനിതാ ഡോക്ടന്മാരില്‍ ഇന്ത്യന്‍ വംശജര്‍ക്ക് മുന്‍തൂക്കം

10:32 PM Jan 13, 2020 | Deepika.com
ഓസ്ലോ: നോര്‍വേയില്‍ കുടിയറിയ ഇന്ത്യക്കാരുടെ പിന്‍മുറക്കാരിലെ യുവവനിതാ ഡോക്ടര്‍മാര്‍ രാജ്യത്ത് മുന്‍നിരയിലെന്ന് റിപ്പോര്‍ട്ട്. കാരണം ഇന്ത്യയില്‍ വേരുകളുള്ള നോര്‍വീജിയന്‍ സ്ത്രീകളില്‍ ഡോക്ടറാകാന്‍ സാധ്യത കൂടുതല്‍ ഇവര്‍ക്കാണെന്നാണ് ഉത്തരം. നോര്‍വേയിലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ദേശീയ ശരാശരിയെ തകര്‍ത്ത്
ഈ വിഭാഗത്തില്‍പ്പെടുന്നവരില്‍ അഞ്ചിലൊന്ന് ആളുകളും ഡോക്ടര്‍മാരാണത്രെ.

മാതാപിതാക്കളുടെ സ്വാധീനമാണ് ഇവരെ ഈ മേഖലയിലേക്കു നയിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ ഏറെ മാന്യത ലഭിക്കുന്ന പ്രഫഷനിലേക്കു തിരിയാന്‍ മറ്റു മേഖലകളിലുള്ള ഇന്ത്യന്‍ വംശജരായ മാതാപിതാക്കളും മക്കളെ പ്രേരിപ്പിക്കുന്നു എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്ത്യന്‍ പൈതൃകമുള്ള നോര്‍വീജിയന്‍ സ്ത്രീകള്‍ ദേശീയ ശരാശരിയെ തകര്‍ത്ത് ഡോക്ടര്‍മാരാകുന്നു എന്നാണ് നോര്‍വീജിയന്‍ പൗരത്വമുള്ള സ്ത്രീകളെക്കുറിച്ചു ഓസ്ലോയിലെ ഇന്‍സ്റ്റിറിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ റിസർച്ച് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. 26 നും 35 നും ഇടയില്‍ പ്രായമുള്ള ആളുകളിലാണ് എന്‍ആര്‍കെ പഠനം നടത്തിയത്. സ്കാന്‍ഡിനേവിയന്‍ രാജ്യമായ നോര്‍വേയിലെ ദേശീയ ബ്രോഡ്കാസ്റററായ എന്‍ആര്‍കെയുടെ റിപ്പോര്‍ട്ടില്‍, ജനസംഖ്യാശാസ്ത്രത്തിന്‍റെ ഉയര്‍ന്ന അനുപാതം മാതാപിതാക്കളുടെ സ്വാധീനം മൂലമാണെന്നും റിപ്പോര്‍ട്ടു പറയുന്നു.

നോര്‍വേയില്‍ 20,018 ഇന്ത്യക്കാരുണ്ട്. ഇന്ത്യന്‍ പാരമ്പര്യമില്ലാത്ത നോര്‍വീജിയന്‍ സ്ത്രീകളില്‍ നൂറില്‍ ഒരാള്‍ മാത്രം ഡോക്ടറാകുന്ന സ്ഥാനത്താണ് ഇന്ത്യന്‍ പാരമ്പര്യമുള്ളവരില്‍ അഞ്ചിലൊന്നും ഡോക്ടറാകുന്നത്. ഇതു താരതമ്യപ്പെടുത്തുമ്പോള്‍, ഒരേ പ്രായത്തിലുള്ള നോര്‍വീജിയന്‍ വംശജരായ മാതാപിതാക്കളുള്ള 100 സ്ത്രീകളില്‍ ഒരാള്‍ മാത്രമാണ് ഡോക്ടര്‍മാരാകുന്നത്, പഠനമനുസരിച്ച്, ഉട്രോപ്പ് പത്രം റിപ്പോർട്ടു ചെയ്തു.

മെഡിക്കല്‍ തൊഴില്‍ ഇന്ത്യയില്‍ ഏറെ ബഹുമാനിക്കപ്പെടുന്നു. അതാവട്ടെ മാതാപിതാക്കളില്‍ നിന്ന് അത് കേള്‍ക്കുന്നു. അവര്‍ അതുകൊണ്ട് മക്കളില്‍ സ്വാധീനം ചെലുത്തുന്നു, ഇന്ത്യയില്‍ നിന്ന് നോര്‍വേയിലേക്ക് കുടിയേറിയ മാതാപിതാക്കളുടെ മകളായ ഡോ. അര്‍ച്ചന ശര്‍മ്മ തന്നെ ഇക്കാര്യം എന്‍ആര്‍കെയോട് വെളിപ്പെടുത്തി.

ഉന്നതവിദ്യാഭ്യാസത്തിലേക്ക് കടക്കുമ്പോള്‍ പലരും ശക്തമായ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്നു. സുരക്ഷയും മികച്ച ശമ്പളവും നല്‍കുന്ന ഉയര്‍ന്ന പദവിയിലുള്ള തൊഴിലുകളില്‍ ഒന്നാണ് ഡോക്ടര്‍ ജോലി എന്നാണ് സോഷ്യോളജിസ്ററും പഠന പ്രോജക്ട് മാനേജറുമായ ആര്‍ന്‍ഫിന്‍ മിഡ്ബീന്‍ പറഞ്ഞു.അതുപോലെതന്നെ ഇന്ത്യന്‍ സ്ത്രീകളുടെ കുടിയേറ്റം വിജയകരമായിരുന്നുവെന്ന് ഇത് കാണിക്കുന്നതായി മിഡ്ബീന്‍ പറഞ്ഞു.

ആഗോള റാങ്കിംഗില്‍ നോര്‍വേയിലെ സ്കൂളുകള്‍ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ മുന്‍പന്തിയിലാണ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍