+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യൻ ദേശീയതയുടെ ആത്മാവ് ബഹുസ്വരത: ടി. സിദ്ദീഖ്

അബൂഹലീഫ, കുവൈത്ത്: ബഹുസ്വരതയാണ് ഇന്ത്യൻ ദേശീയതയുടെ ആത്മാവെന്നും അതിനെ ഏകശിലാത്മകമാക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോൽപിക്കണമെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് അഡ്വ. ടി. സിദ്ദീഖ്. "മതം, ദേശീയത, മാനവികത
ഇന്ത്യൻ ദേശീയതയുടെ   ആത്മാവ് ബഹുസ്വരത: ടി. സിദ്ദീഖ്
അബൂഹലീഫ, കുവൈത്ത്: ബഹുസ്വരതയാണ് ഇന്ത്യൻ ദേശീയതയുടെ ആത്മാവെന്നും അതിനെ ഏകശിലാത്മകമാക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോൽപിക്കണമെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് അഡ്വ. ടി. സിദ്ദീഖ്. "മതം, ദേശീയത, മാനവികത' എന്ന പ്രമേയത്തിൽ കുവൈത്ത് കേരളാ ഇസ് ലാഹി സെന്‍റ്ർ ഫെബ്രുവരി അവസാന വാരം സംഘടിപ്പിക്കുന്ന അഞ്ചാമത്‌ ഇസ് ലാമിക് സെമിനാറിന്‍റെ ഫഹാഹീൽ മേഖലാ പ്രചാരണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.സി. മുഹമ്മദ് നജീബ് പ്രഭാഷണം നടത്തി. കുവൈത്തിലെ വിവിധ സംഘടനകളെ പ്രതിനിധികരിച്ച് വർഗീസ് പുതുക്കുളങ്ങര (ഒഐസിസി), അസ്‌ലം കുറ്റിക്കാട്ടൂർ (കെഎംസിസി), സഫീർ പി. ഹാരിസ് (ജെസിസി), നിയാസ് ഇസ്‌ലാഹി (കെഐജി),
എ.വി. മുസ്തഫ (കെകെഎംഎ), രാജീവ് ജോൺ (കേരളാ അസോസിയേഷൻ)
എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

സെമിനാർ പോസ്റ്റർ പ്രകാശനം ടി. സിദ്ദീഖ് നിർവഹിച്ചു. കൂപ്പൺ വിതരണോദ്ഘാടനം കെകെഐസി വൈസ് പ്രസിഡന്‍റ് അസ്‌ലം കാപ്പാട് ബദർ അൽ സമാ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ അഷ്റഫ് അയൂരിന് നൽകി നിർവഹിച്ചു. കെകെഐസി ജനറൽ സെക്രട്ടറി സുനാഷ് ശുകൂർ, സെക്രട്ടറിമാരായ സി.പി. അബ്ദുൽ അസീസ്, കെ.എ. സകീർ എന്നിവർ പ്രസംഗിച്ചു.

സോണൽ പ്രസിഡന്‍റ് പി.കെ. ഉസൈമത്ത് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി സാജു ചെംനാട് സ്വാഗതവും സിറാജുദ്ദീൻ കാലടി നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ