ബംഗളൂരു/വിയന്ന: വേള്‍ഡ് മലയാളി ഫെഡറേഷനു (ഡബ്ല്യുഎംഎഫ്) പുതിയ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബംഗളരുവിൽ നടന്ന രണ്ടാം ഗ്ലോബല്‍ കണ്‍വന്‍ഷനോടനുബന്ധിച്ചു നടന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
പ്രിന്‍സ് പള്ളിക്കുന്നേല്‍ (ചെയർമാൻ, ഓസ്ട്രിയ), വര്‍ഗീസ് പഞ്ഞിക്കാരന്‍ (ഗ്ലോബല്‍ സെക്രട്ടറി, ഓസ്ട്രിയ), ഡോ. ജെ. രത്ന കുമാര്‍ (ഗ്ലോബല്‍ കോഓർഡിനേറ്റര്‍, ഒമാന്‍), സുനില്‍ എസ്. എസ് (ഗ്ലോബല്‍ ട്രഷറര്‍, കുവൈറ്റ്), ആനി ലിബു (ഗ്ലോബല്‍ വൈസ് ചെയര്‍വുമണ്‍, അമേരിക്ക), മുഹമ്മദ് കായംകുളം (ഗ്ലോബല്‍ വൈസ് ചെയര്മാന്, സൗദി അറേബ്യ), റെജിന്‍ ചാലപ്പുറം (വൈസ് ചെയര്മാന്, ഇന്ത്യ), വര്‍ഗീസ് ഫിലിപ്പോസ് (ഗ്ലോബല്‍ ജോയിന്റ് സെക്രട്ടറി, ഉഗാണ്ട) സിന്ധു സജീവ് (ജോയിന്റ് സെക്രട്ടറി, ഇന്ത്യ), നിസാര്‍ എടത്തുംമീത്തല് (ജോയിന്റ് സെക്രട്ടറി, ഹെയ്തി), സീന ഷാനവാസ് (ജോയിന്റ് ട്രഷറര്‍, ഇന്ത്യ) എന്നിവരെയും നൗഷാദ് ആലുവ (സൗദി അറേബ്യ), സുഭാഷ് ഡേവിഡ് (ഫ്രാന്‍സ്), ഷമീര്‍ യൂസഫ് (സൗദി അറേബ്യ), സിറോഷ് ജോര്‍ജ് (ഓസ്ട്രിയ), ഡോണി ജോര്‍ജ് (ജര്‍മനി), സ്റ്റാന്‍ലി ജോസ് (സൗദി അറേബ്യ), അരുണ്‍ മോഹന്‍ (സ്വീഡന്) എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.
സംഘടനയുടെ വിവിധ റീജണുകളെ ഉള്‍പ്പെടുത്തി 30 പേരടങ്ങുന്ന ഗ്ലോബല്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ഉടനെ പ്രഖ്യാപിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പുതിയ ഭാരവാഹികൾക്ക് ഗ്ലോബല്‍ ഇലക്ഷന് കോഓർഡിനേറ്റര്‍ ആന്റണി പുത്തന്‍പുരക്കല്‍ സത്യവാചകം ചൊല്ലി കൊടുത്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും മേഖലകളിലും ജീവിക്കുന്ന മലയാളികളുടെ സാംസ്കാരിക സമ്പന്നതയില്‍ ജീവിക്കുവാനും അത് പങ്കുവയ്ക്കുവാനും, കൊച്ചു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ജന്മനാടിനെ സഹായിക്കാനും പ്രോത്സാഹിപ്പിക്കുന്ന കൂട്ടായ്മയാണ് ഡബ്ല്യുഎംഎഫ്. എല്ലാ മലയാളികളെയും മാനവസ്നേഹമെന്ന വികാരത്തിന്റെ കുടക്കീഴില് അണിചേര്‍ക്കാനും ഭാരതത്തിന്റെ കെട്ടുറപ്പിനും പുരോഗതിക്കും വേണ്ടി സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മതാത്മക ചേരിതിരിവും മൗലിക ചിന്താഗതികളുമടക്കമുള്ള ഭിന്നതകള്‍ മാറ്റിവച്ച് എല്ലാ പ്രവാസികള്‍ക്കും ഒരുമിക്കാനുള്ള വേദിയാണ് സംഘടന വിഭാവനം ചെയ്യുന്നത്.
സംഘടനയുടെ വെബ്സൈറ്റ്: //worldmalayaleefederation.com/
റിപ്പോർട്ട്: ജോബി ആന്റണി
വേള്‍ഡ് മലയാളി ഫെഡറേഷനു നവ നേതൃത്വം: പ്രിന്‍സ് പള്ളിക്കുന്നേല്‍ ഗ്ലോബല്‍ ചെയര്മാന്
05:36 PM Jan 11, 2020 | Deepika.com