+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അന്തരിച്ചു

മസ്‌കറ്റ്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അന്തരിച്ചു. 79 വയസായിരുന്നു. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. 49 വര്‍ഷമായി ഒമാന്റെ ഭരണാധികാരിയാണ്. ആധുനിക ഒമാന്റെ ശില്‍പിയായാ
ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അന്തരിച്ചു
മസ്‌കറ്റ്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അന്തരിച്ചു. 79 വയസായിരുന്നു. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. 49 വര്‍ഷമായി ഒമാന്റെ ഭരണാധികാരിയാണ്. ആധുനിക ഒമാന്റെ ശില്‍പിയായാണ് അദ്ദഹം അറിയപ്പെടുന്നത്.

1970 ജനുവരി 23 നു തന്റെ പിതാവും പുന്‍ഗാമിയുമായ പിതാവ് സുല്‍ത്താന്‍ സായ്യിദ് ബിന്‍ തായ്മൂറില്‍ നിന്നും ഭരണമേറ്റെടുത്തു. സത്യസന്ധമായ ഭരണ നേതൃത്വം, ഒന്നുമില്ലായ്മയില്‍ നിന്നും ഒമനെ വളര്‍ച്ചയുടെ പടവുകളിലേക്ക് നയിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ സംസ്‌കാരത്തിലും അന്തസിലും വേറിട്ടു നില്‍ക്കുന്ന രാജ്യമാണ് ഒമാനും ഇവിടുത്തെ ജനങ്ങളും.

സുല്‍ത്താന്റെ നിര്യാണത്തില്‍ അതീവ ദുഖം രേഖപ്പെടുത്തുന്നതായി ഒമാന്‍ രാജസഭ ദിവാന്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം