ലണ്ടൻ: യുകെയിലെ പ്രമുഖ സോഷ്യൽ ക്ലബായ ബ്രിസ്റ്റോൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കോസ്മോപോളിറ്റൻ ക്ലബിന്റെ മൂന്നാം വാർഷികവും ക്രിസ്മസ് പുതുവത്സരാഘോഷവും ജനുവരി 11 ശനിയാഴ്ച വൈകുന്നേരം മൂന്നിന് പ്രമുഖ സംഗീതജ്ഞയായ ദുർഗ രാമകൃഷ്ണന്റെ നേതൃത്വത്തിൽ ഉദ്ഘാടനം നിർവഹിക്കും.
ഉദ്ഘാടന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ജോസ് മാത്യു അധ്യക്ഷത വഹിക്കും. ക്ലബ്ബ് സെക്രട്ടറി ഷാജി കൂരാപ്പിള്ളിൽ മുഖ്യ പ്രഭാഷണം നടത്തും. ക്ലബ്ബ് ട്രഷറർ ടോം ജോർജ് പോയ വർഷത്തെ ക്ലബിന്റെ പ്രവർത്തനങ്ങളെപറ്റി സംസാരിക്കും. ആഘോഷത്തടനുബന്ധിച്ചു വൈവിധ്യമാർന്ന കലാപരിപടികളാണ് കാഴ്ചവയ്ക്കുക. ഓർഗനൈസിംഗ് കമ്മിറ്റിയംഗങ്ങളായ ദേവലാൽ, സിന്ധു, ശീതൽ എന്നിവരാണ് പരിപാടികളുടെ മേൽനോട്ടം വഹിക്കുക.
കല സാംസ്കാരിക, സന്നദ്ധ സേവന രംഗത്ത് പ്രവർത്തിക്കുന്ന ഒരു പ്രമുഖ സംഘടനയാണ് കോസ്മോപോളിറ്റൻ ക്ലബ്. ക്ലബിന്റെ ആഭിമുഖ്യത്തിൽ കോസ്മോപൊളിറ്റൻ മൂവീസ് നിർമ്മിക്കുന്ന സോബി ജോസഫ് ഛായാഗ്രഹണവും ചിത്രസംയോജനവും നിർവഹിച്ചു. ജി. രാജേഷ് രചനയും സംവിധാനവും നിർവഹിക്കുന്ന ന്ധന്ധസെറീൻ ന്ധന്ധഎന്ന മലയാള ഹൃസ്വചിത്രത്തിന്റെ ചിത്രീകരണം നടന്നു വരികയാണ്. ഈ ചിത്രത്തിലെ ഗാനം കോസ്മോപോളിറ്റൻ മൂവിസിന്റെ യൂട്യൂബ് ചാനൽ ഡിസംബർ ഇരുപത്തി അഞ്ചിന് റിലീസ് ചെയ്തിരുന്നു.
റിപ്പോർട്ട്: രാജീവ് പോൾ
കോസ്മോപോളിറ്റൻ ക്ലബിന്റെ മൂന്നാം വാർഷികം
10:33 PM Jan 10, 2020 | Deepika.com