കു​ട്ടി​ക​ൾ​ക്കും ടീ​നേ​ജു​കാ​ർ​ക്കു​മാ​യി 11ന് ​ര​ണ്ടാം ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷനി​ൽ പ്ര​ത്യേ​ക ശു​ശ്രൂഷ

09:59 PM Jan 09, 2020 | Deepika.com
ബ​ർ​മിം​ഗ്ഹാം: നി​ങ്ങ​ൾ എ​ന്നി​ൽ വ​സി​ക്കു​വി​ൻ ; ഞാ​ൻ നി​ങ്ങ​ളി​ലും വ​സി​ക്കും . (യോ​ഹ​ന്നാ​ൻ 15:4) എ​ന്ന വ​ച​നം അ​ടി​സ്ഥാ​ന​മാ​ക്കി കു​ട്ടി​ക​ൾ​ക്കും ടീ​നേ​ജു​കാ​ർ​ക്കു​മാ​യി ജ​നു​വ​രി 11 ന് ​ഫാ. സോ​ജി ഓ​ലി​ക്ക​ൽ ന​യി​ക്കു​ന്ന ര​ണ്ടാം ശ​നി​യാ​ഴ്ച ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്ത​പ്പെ​ടു​ന്നു.

കു​ട്ടി​ക​ൾ​ക്ക് കു​ന്പ​സാ​രി​ക്കു​വാ​നും കൂ​ടാ​തെ സ്പി​രി​ച്വ​ൽ ഷെ​യ​റിം​ഗി​നും അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും . ഓ​രോ കു​ട്ടി​ക​ളും നി​ർ​ബ​ന്ധ​മാ​യും ബൈ​ബി​ൾ കൊ​ണ്ടു​വ​രേ​ണ്ട​താ​ണ് .
കൗ​മാ​ര​കാ​ല​ഘ​ട്ട​ത്തി​ലെ ജീ​വി​താ​വ​സ്ഥ​ക​ളെ പ്രാ​ർ​ഥ​ന​യി​ലൂ​ടെ യേ​ശു​വു​മാ​യി ഐ​ക്യ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ആ​ഴ​മാ​ർ​ന്ന ദൈ​വി​ക​സ്നേ​ഹം അ​നു​ഭ​വി​ച്ച് ജീ​വി​ക്കാ​ൻ അ​ള​വു​ക​ളി​ല്ലാ​ത്ത ദൈ​വ സ്നേ​ഹ​ത്തി​ന്‍റെ ആ​ഴം ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​താ​ണ് ഓ​രോ​ത​വ​ണ​ത്തെ​യും കു​ട്ടി​ക​ളു​ടെ​യും ടീ​നേ​ജു​കാ​രു​ടെ​യും ക​ണ്‍​വ​ൻ​ഷ​ൻ.

ന·​തി·​ക​ളു​ടെ തി​രി​ച്ച​റി​വി​ന്‍റെ​യും ആ​ശ​യ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ​യും കാ​ല​ഘ​ട്ട​ത്തി​ൽ യേ​ശു​ക്രി​സ്തു​വി​നെ ര​ക്ഷ​ക​നും നാ​ഥ​നു​മാ​യി സ്വീ​ക​രി​ച്ചു​കൊ​ണ്ട് യ​ഥാ​ർ​ഥ ക്രി​സ്തീ​യ ജീ​വി​തം ന​യി​ക്കു​വാ​ൻ ഉ​ത​കു​ന്ന ര​ണ്ടാം ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​നി​ലെ വി​വി​ധ ശു​ശ്രൂ​ഷ​ക​ളും പ്രോ​ഗ്രാ​മു​ക​ളും അ​നേ​കം കു​ട്ടി​ക​ളെ​യും ടീ​നേ​ജു​കാ​രെ​യും യു​വ​തീ​യു​വാ​ക്ക​ളെ​യും ദി​നം​തോ​റും അ​വ​രാ​യി​രി​ക്കു​ന്ന മേ​ഖ​ല​ക​ളി​ൽ ക്രി​സ്തീ​യ മൂ​ല്യ​ങ്ങ​ളാ​ൽ ന·​യു​ടെ പാ​ത​യി​ൽ ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.