മസ്കറ്റ്: ഒരിടവേളയ്ക്കുശേഷം ഇൻഡിഗോ എയർലൈൻസ് മസ് കറ്റ് -കൊച്ചി സർവീസ് പുനരാരംഭിക്കുന്നു. ഫെബ്രുവരി പതിനാറ് മുതൽ ദിവസേന കൊച്ചിയിൽനിന്ന് ഇൻഡിഗോ വിമാനം സർവീസ് നടത്തും. ഫ്ലൈറ്റ് നമ്പർ 6 ഇ 1311 വിമാനം രാത്രി 11ന് കൊച്ചിയിൽനിന്നു പുറപ്പെട്ട് പിറ്റേ ദിവസം പുലർച്ചെ 1.25 ന് മസ്കറ്റിലെത്തും. കൊച്ചിയിലേക്കുള്ള ഫ്ലൈറ്റ് നമ്പർ 6 ഇ 1312 വിമാനം പുലർച്ചെ 2.25 ന് പുറപ്പെട്ട് രാവിലെ 7.30 ന് കൊച്ചിയിലെത്തും.
മാർച്ച് 29 മുതൽ തുടങ്ങുന്ന വേനൽകാല ഷെഡ്യൂളിൽ വിമാന സമയം യാത്രക്കാർക്ക് കൂടുതൽ സൗകര്യ പ്രദമാണ്. കൊച്ചി മസ്കറ്റ് വിമാനം രാത്രി 8.55 ന് പുറപ്പെട്ട് 10.55 ന് മസ്കറ്റിലെത്തും. മസ്കറ്റിൽ നിന്നുള്ള വിമാനം രാത്രി 11.55 ന് പുറപ്പെട്ട് പിറ്റേ ദിവസം പുലർച്ചെ 5.05 ന് കൊച്ചിയിൽ എത്തും.
180 പേർക്ക് കയറാവുന്ന എ 320 എയർ ബസാണ് തുടക്കത്തിൽ സർവീസ് നടത്തുക. കൊച്ചിയിൽനിന്നും മസ്കറ്റിൽനിന്നും 30 കിലോ ചെക്ക് ഇൻ ബാഗേജും 7 കിലോ ഹാൻഡ് കാരിയുമാണ് അനുവദിച്ചിരിക്കുന്ന സൗജന്യ ബാഗേജ്. 44 റിയാലാണ് മസ്കറ്റ് - കൊച്ചി റൂട്ടിലെ കുറഞ്ഞ യാത്രാ നിരക്ക്. മടക്ക യാത്രയടക്കം 100 ഒമാനി റിയാലിന് താഴെ വരെ ടിക്കറ്റുകൾ ലഭ്യമാകും.
നിലവിൽ ഒമാന്റെ ദേശീയ വിമാന കമ്പനിയായ ഒമാൻ എയറും (ദിവസേന രണ്ടു ഫ്ലൈറ്റുകൾ)എയർ ഇന്ത്യാ എക്സ്പ്രസും മാത്രമാണ് കൊച്ചിയിലേക്കു മസ്കറ്റിൽനിന്നു നേരിട്ടുള്ള സർവീസ് നടത്തുന്നത്. വ്യോമയാന ഗതാഗത രംഗത്തെ സങ്കീർണ പ്രശ്നങ്ങൾ ജെറ്റ് എയർവേസ് ഉൾപ്പെടെയുള്ള വിമാന കമ്പനികളുടെ പിൻവലിയലിന് കാരണമായി.
സേവ്യർ കാവാലം