ന്യൂഡൽഹി: മധുരമാർന്ന കരോൾ ഗാനങ്ങൾക്കൊപ്പം വർണ മേഘങ്ങൾ പറന്നിറങ്ങിയ കുളിരാർന്ന രാവിൽ ഡിഎംഎയിലെ ഗായകസംഘം ലോക രക്ഷാർത്ഥം ഭൂജാതനായ ദൈവപുത്രന്റെ തിരുനാമങ്ങൾ ഏറ്റുപാടി. തിങ്ങി നിറഞ്ഞ ജനശതങ്ങൾ പുളകച്ചാർത്തണിഞ്ഞു. ഡിഎംഎ കേന്ദ്രക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആർകെ. പുരത്തെ ഡിഎംഎ. സാംസ്കാരിക സമുച്ചയമാണ് വീണ്ടുമൊരു ക്രിസ്മസ് പുതുവത്സര രാവിന് സാക്ഷ്യം വഹിച്ചത്.
കുമാരി മാളവിക അജികുമാർ ആലപിച്ച പ്രാർഥനാ ഗീതാലാപനത്തോടെയാണ് സാംസ്കാരിക സമ്മേളനം ആരംഭിച്ചത്. ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഫരീദാബാദ് രൂപതാ വികാരി ജനറൽ മോണ്സിഞോർ ജോസ് വെട്ടിക്കൽ വിശിഷ്ടാതിഥിയായിരുന്നു. ആർ.കെ. പുരം എംഎൽഎ. പ്രമീള ടോക്കസ്, മാതൃഭൂമി ഫോട്ടോഗ്രാഫർ പി.ജി. ഉണ്ണികൃഷ്ണൻ, ഡിഎംഎ. വൈസ് പ്രസിഡന്റുമാരായ മണികണ്ഠൻ കെ.വി., കെ.ജി. രാഘുനാഥൻ നായർ, ജനറൽ സെക്രട്ടറി സി ചന്ദ്രൻ, അഡീഷണൽ ജനറൽ സെക്രട്ടറിയും ക്രിസ്മസ് പുതുവത്സരാഘോഷ കമ്മിറ്റി കണ്വീനറുമായ കെ.ജെ. ടോണി, ട്രഷറർ മാത്യു ജോസ്, ജോയിന്റ് ട്രഷറർ പി.എൻ. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.
മാതൃഭൂമിയിലെ സീനിയർ ഫോട്ടോഗ്രാഫർ പി.ജി. ഉണ്ണിക്കൃഷ്ണനേയും ബിഎഫ്എ. വിമൻസ് ബേസ് ബോൾ ഏഷ്യൻ കപ്പ് ടീമിലെ മലയാളി താരം കുമാരി സിജി അനിയനെയും ശാസ്ത്രീയ നൃത്തത്തിൽ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ കുമാരി ടി.കെ. ദേവികയെയും ചടങ്ങിൽ ആദരിച്ചു.
ഒൻപതു ടീമുകൾ പങ്കെടുത്ത കരോൾ ഗാന മത്സരത്തിൽ മെഹ്റോളി ഏരിയ ഒന്നും മയൂർ വിഹാർ ഫേസ്-3 ഏരിയ രണ്ടും കാൽക്കാജി ഏരിയ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സണ്ണി സി വർഗീസ്, ജെസ്വിൻ എന്നിവരായിരുന്നു വിധി നിർണയിച്ചത്. മത്സരത്തിന് എ. മുരളീധരൻ, എൻ.സി. ഷാജി, മാത്യു ജോസ് എന്നിവർ നേതൃത്വം നൽകി.
തുടർന്ന് അജികുമാർ മേടയിലിന്റെ നേതൃത്വത്തിൽ ഡിഎംഎയുടെ വിവിധ ഏരിയകളിലെ കലാകാര·ാരെ അണി നിരത്തി വർണ ശബളമായ കലാപരിപാടികൾ അവതരിപ്പിച്ചു. സ്നേഹവിരുന്നോടെയാണ് പരിപാടികൾ സമാപിച്ചത്.
റിപ്പോർട്ട്: പി.എൻ. ഷാജി