+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡൽഹിയിൽ നഴ്സുമാർ ദേശീയ തല പരിപാടികൾക്ക് തുടക്കം കുറിച്ചു

ന്യൂഡൽഹി : ലോകാരോഗ്യ സംഘടന 2020 നഴ്സുമാരുടെ വർഷമായി ആഹ്വാനം ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ ,ദേശീയ ഘടകം ഡൽഹിയിലെ മറ്റു നഴ്സിംഗ് സംഘടനകളുമായി ചേർന്ന് സംയുക്തമായി 202
ഡൽഹിയിൽ നഴ്സുമാർ ദേശീയ തല പരിപാടികൾക്ക് തുടക്കം കുറിച്ചു
ന്യൂഡൽഹി : ലോകാരോഗ്യ സംഘടന 2020 നഴ്സുമാരുടെ വർഷമായി ആഹ്വാനം ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ ,ദേശീയ ഘടകം ഡൽഹിയിലെ മറ്റു നഴ്സിംഗ് സംഘടനകളുമായി ചേർന്ന് സംയുക്തമായി 2020 നെ സ്വാഗതം ചെയ്യാനായി ന്യൂഡൽഹിയിൽ ദേശീയതല പരിപാടികൾക്കു തുടക്കം കുറിച്ചു.

ആരോഗ്യ പരിപാലനത്തിൽ നഴ്സുമാരുടെ സേവനം അഭിവാജ്യ ഘടകമാണെന്ന് ഉയർത്തിക്കാട്ടുക എന്ന ഉദ്ദേശത്തോടെയാണ് ലോകാരോഗ്യ സംഘടന 2020 നഴ്സുമാരുടെ വർഷമായി ആഹ്വാനം ചെയ്തത്. ലോകാര്യോഗ സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ 2030 -ാം ആണ്ടോടെ കൈവരിക്കാനുള്ള ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ നഴ്സുമാർക്കാണ് ഏറ്റവും കൂടുതൽ സംഭാവന നൽകാനാവുന്നത് എന്നതുകൊണ്ടാണ് 2020 നഴ്സുമാരുടെ വർഷമായി ലോകാര്യോഗ സംഘടന പ്രഖ്യാപിച്ചത്. ലോകത്ത് 18 ദശ ലക്ഷം ആരോഗ്യ പ്രവർത്തകരെ ആവശ്യമുള്ളതിൽ 50 ശതമാനത്തിൽ കൂടുതലും നഴ്‌സുമാരാണ് . അതിനാൽ നഴ്സുമാരെ പാർശ്വവത്കരിച്ച് മുന്നോട്ടു പോയാൽ 2030 ലേക്ക് ലോകാര്യോഗ സംഘടന വിഭാവനം ചെയ്ത "ആഗോള ആരോഗ്യ പരിരക്ഷ' (Universal Health Coverage )എന്ന സ്വപ്നം നടപ്പാക്കാനാവാതെ വരും എന്ന തിരിച്ചറിവാണ് ഫ്ലോറെൻസ് നെറ്റിഗെയ്‌ലിന്‍റെ ഇരുനൂറാം ജന്മവർഷമായ 2020-നെ നഴ്സുമാരുടെ വർഷമായി പ്രഖ്യാപിക്കാനുള്ള കാരണം .

‌‌ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ ദേശീയ വൈസ് പ്രസിഡന്‍റ് ആനി കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജനറൽ എവിലിൻ പി .കണ്ണൻ മുഖ്യ പ്രഭാഷണം നടത്തി. നഴ്സുമാരുടെ മെച്ചപ്പെട്ട ആരോഗ്യ സേവനം ജനങ്ങൾക്ക് ലഭ്യമാക്കുന്നതോടൊപ്പം അവർക്ക് മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്തുന്നതിനായി നഴ്സുമാരുടെ എണ്ണം ,സേവന വേതന വ്യവസ്ഥകൾ ,ജോലിസ്ഥലങ്ങളിലെ സൗകര്യങ്ങൾ എന്നിവ ഗണ്യമായി വർധിപ്പിക്കേണ്ടതുണ്ട് . ഇന്ത്യയിൽ പ്രത്യേകിച്ച് സ്വകാര്യ മേഖലയിൽ സേവന വേതന വ്യവസ്ഥകൾ ഇപ്പോഴും പൊതുവെ മോശമായി തുടരുന്നു .ഇത്തരം പ്രശ്നങ്ങളിൽ സർക്കാർ ,മാധ്യമങ്ങൾ ,പൊതുജനം തുടങ്ങിയ എല്ലാവരുടെയും ശ്രദ്ധയും പിന്തുണയും ഉറപ്പാക്കുക എന്നത് 2020 ന്‍റെ പ്രത്യേക ലക്ഷ്യമാണെന്ന് എവിലിൻ .പി .കണ്ണൻ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു .

ട്രഷറർ പി .കെ ബംറ ആശംസകൾ നേർന്നു. വിവിധ സ്ഥാപനങ്ങളിലെ 500 ൽ പരം നഴ്സിംഗ് വിദ്യാർഥികളും അധ്യാപകരും നഴ്സുമാരും ചടങ്ങിൽ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്ത എല്ലാവരും നഴ്സസ് പ്രതിജ്ഞ ചൊല്ലി .

TNAI and SNA Delhi branch, Indian Professional Nurses Association, United Nurses Association, AIIMS Nurses Union, RML nurses union എന്നീ സംഘടനകളും ആഘോഷ പരിപാടികളിൽ പങ്കാളികളായി.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്