+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൗരത്വ ഭേദഗതി ബില്‍; ഇന്ത്യന്‍ മുസ് ലിംകളെ രണ്ടാംകിട പൗരന്മാരാക്കാന്‍ ശ്രമിക്കുന്നു: ആന്‍ഡ്രെ കാഴ്സണ്‍

വാഷിംഗ്ടണ്‍: ഇന്ത്യയിലെ ന്യൂനപക്ഷ മുസ് ലിംകളെ രണ്ടാംകിട പൗരന്മാരാക്കാനുള്ള ശ്രമമാണ് ഇന്ത്യ പാർലമെന്‍റിൽ പാസാക്കിയ പൗരത്വ ഭേദഗതി ബില്‍ എന്ന് അമേരിക്കയിലെ ഇന്ത്യാനയില്‍ നിന്നുള്ള മുസ് ലിം കോണ്‍ഗ്രസ് പ്ര
പൗരത്വ ഭേദഗതി ബില്‍;  ഇന്ത്യന്‍ മുസ് ലിംകളെ രണ്ടാംകിട പൗരന്മാരാക്കാന്‍ ശ്രമിക്കുന്നു: ആന്‍ഡ്രെ കാഴ്സണ്‍
വാഷിംഗ്ടണ്‍: ഇന്ത്യയിലെ ന്യൂനപക്ഷ മുസ് ലിംകളെ രണ്ടാംകിട പൗരന്മാരാക്കാനുള്ള ശ്രമമാണ് ഇന്ത്യ പാർലമെന്‍റിൽ പാസാക്കിയ പൗരത്വ ഭേദഗതി ബില്‍ എന്ന് അമേരിക്കയിലെ ഇന്ത്യാനയില്‍ നിന്നുള്ള മുസ് ലിം കോണ്‍ഗ്രസ് പ്രതിനിധി ആന്‍ഡ്രേ കാഴ്സണ്‍. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറ്റൊരു മുഖമാണ് നമുക്ക് കാണാൻ കഴിഞ്ഞത്. ന്യൂനപക്ഷ മുസ് ലിംകളെ ഇന്ത്യയിലെ രണ്ടാം ക്ലാസ് പൗരനാക്കാനുള്ള മറ്റൊരു ശ്രമമാണ് ഈ നടപടി" - കാഴ്സ്ണ്‍ പറഞ്ഞു. ബിജെപിയുടെ ചരിത്രവും വര്‍ഗീയതയുമായുള്ള ബന്ധവും കണക്കിലെടുക്കുമ്പോള്‍ ഈ നടപടി അപ്രതീക്ഷിതമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ വിവാദ പൗരത്വ ഭേദഗതി ബില്‍ ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയ ശേഷമാണ് കാഴ്സണ്‍ പ്രസ്താവന നടത്തിയത്.

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മതപരമായ പീഡനത്തെത്തുടര്‍ന്ന് 2014 ഡിസംബര്‍ 31 നകം ഇന്ത്യയിലെത്തിയ ഹിന്ദുക്കള്‍, സിക്കുകാര്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍, പാഴ്സികള്‍, ക്രിസ്ത്യന്‍ എന്നീ സമുദായക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ ഈ ബില്ലില്‍ വ്യവസ്ഥയുണ്ട്. ജമ്മു കശ്മീരില്‍ നിന്ന് പ്രത്യേക പദവി പിന്‍വലിക്കുന്നതിലും കാഴ്സണ്‍ ആശങ്ക പ്രകടിപ്പിച്ചു.

'ഓഗസ്റ്റ് 5 ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരില്‍ നിന്ന് പ്രത്യേക സംസ്ഥാന പദവി പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ കാശ്മീരിന്‍റെ ഭാവിയില്‍ അത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഞാന്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു' - കാഴ്സണ്‍ പറഞ്ഞു.

"ഇപ്പോള്‍ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതോടെ പ്രധാനമന്ത്രിയുടെ മറ്റൊരു മാരകമായ നീക്കമാണ് ഞങ്ങള്‍ കണ്ടത്. എന്നിരുന്നാലും മോദിയുടെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ചരിത്രവും വര്‍ഗീയതയുമായുള്ള ബന്ധവും കണക്കിലെടുക്കുമ്പോള്‍ ഈ നടപടി അപ്രതീക്ഷിതമല്ല.

നേരത്തെ, ലോക്സഭ ബില്‍ പാസാക്കുന്നതിനുമുമ്പ്, യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്‍ (The U.S. Commission on International Religious Freedom (USCIRF) ബില്ലിനെ 'തെറ്റായ ദിശയിലേക്കുള്ള അപകടകരമായ നീക്കം' എന്ന് വിശേഷിപ്പിക്കുകയും മതപരമായ മാനദണ്ഡങ്ങളുള്ള ഈ ബില്‍ നിയമമായി മാറ്റാന്‍ മുന്‍‌കൈ എടുത്ത ഇന്ത്യന്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും മറ്റ് ഇന്ത്യന്‍ നേതാക്കള്‍ക്കുമെതിരെ വിലക്കേര്‍പ്പെടുത്താന്‍ യുഎസ് സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിട്ടുണ്ടെന്നും കാഴ്സന്‍ പറഞ്ഞു.

അതേസമയം, പൗരത്വ ഭേദഗതി ബില്ലിനെക്കുറിച്ചുള്ള പാര്‍ലമെന്‍റ് ചര്‍ച്ചകള്‍ ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായിരിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് ഇന്ത്യയിലെ യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍ യൂഗോ അസ്റ്റുറ്റോ പറഞ്ഞു.

റിപ്പോർട്ട്: മൊയ്തീന്‍ പുത്തന്‍‌ചിറ