+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷിക്കാഗോ തിരുഹ്യദയ ഫൊറോന പള്ളിയിൽ ആദ്യ കുർബാനക്കൊരുങ്ങുന്നവർ മാതാവിന്‍റെ വിമല ഹ്യദയത്തിൽ പ്രതിഷ്ഠിക്കപ്പെട്ടു

ഷിക്കാഗോ: തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ ആദ്യ കുർബാനയ്ക്കൊരുങ്ങുന്ന കുട്ടികൾ മാതാവിന്‍റെ വിമല ഹ്യദയത്തിൽ പ്രതിഷ്ഠിക്കപ്പെട്ടു. ഡിസംബര്‍ 8 ന് ഫൊറോനാ വികാരി ഫാ. എബ്രാഹം മുത്തോലത്തിന്‍റെ
ഷിക്കാഗോ തിരുഹ്യദയ ഫൊറോന പള്ളിയിൽ ആദ്യ കുർബാനക്കൊരുങ്ങുന്നവർ  മാതാവിന്‍റെ വിമല ഹ്യദയത്തിൽ പ്രതിഷ്ഠിക്കപ്പെട്ടു
ഷിക്കാഗോ: തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ ആദ്യ കുർബാനയ്ക്കൊരുങ്ങുന്ന കുട്ടികൾ മാതാവിന്‍റെ വിമല ഹ്യദയത്തിൽ പ്രതിഷ്ഠിക്കപ്പെട്ടു. ഡിസംബര്‍ 8 ന് ഫൊറോനാ വികാരി ഫാ. എബ്രാഹം മുത്തോലത്തിന്‍റെ കാര്‍മികത്തികത്വത്തില്‍ നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷമാണ് വിമല ഹ്യദയ പ്രതിഷ്ഠ പ്രാർഥന നടന്നത്. മതാദ്ധ്യാപകരായ ആൻസി ചേലക്കൽ, മഞ്ചു ചകാരിയാന്തടത്തിൽ, അഞ്ജലി മുത്തോലത്ത്, മരിയ കിഴക്കനടി എന്നിവർ നേതൃത്വം നൽകി.

ഫാ. മൈക്കിൾ ഇ. ഗെറ്റ്‌ലിയുടെ "33-days to Morning Glory" എന്ന പുസ്തകത്തിനെ ആസ്പദമാക്കി സെന്‍റ് ലൂയിസ് ഡി മോൺഫോർട്ട്, സെന്‍റ് മാക്സിമിലിയൻ കോൾബെ, സെന്‍റ് മദർ തെരേസ ഓഫ് കൽക്കട്ട, സെന്‍റ് ജോൺ പോൾ രണ്ടാമൻ മാർപാപ്പ, എന്നീ വിശുദ്ധന്മാരുടെ ക്രമപ്രകാരമുള്ള 33 ദിവസത്തെ പ്രാർത്ഥനയിലൂടെയും മെഡിറ്റേഷനിലൂടെയുമാണ് "മാതാവിന്റെ വിമല ഹ്യദയം വഴി ഈശോയിലേക്ക്" എന്ന ആഗ്രഹം അവർ സഫലീകരിച്ചത്. യഥാർത്ഥ മരിയ ഭക്തരാവുന്ന ഇവർ പരിശുദ്ധ കന്യാമറിയത്തിന്‍റെ വിശ്വാസത്തിന്‍റെ ഭാഗഭാഗിത്വം ആകുന്നതോടൊപ്പം, മറിയത്തിന്റെ ആത്മാവും ചൈതന്യവും അവരുടെ ആത്മാവുമായി ബന്ധപ്പെടുകയും, അതുവഴി "അവൻ പറയുന്നത് നിങ്ങൾ ചെയ്യുക" എന്നുപറഞ്ഞ മാതാവിന്റെ ആഗ്രഹം സാധിക്കാൻ അവർ നിർബന്ധിതരാവുകയും ചെയ്യുന്നു. ഈ വിമല ഹ്യദയ പ്രതിഷ്ഠ വഴി അവർ "Army of Immaculate" - ലെ അംഗമാകുകയും ചെയ്തു.

റിപ്പോർട്ട്: ബിനോയി സ്റ്റീഫന്‍ കിഴക്കനടി