+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദുബായ് കെഎംസിസി സർഗോത്സവം; കണ്ണൂർ ഒന്നാമത്

ദുബായ്: ചിത്ര കല മത്സരം, സാഹിത്യ മത്സരം, കലാമത്സരം, മാപ്പിള കലാമേള എന്നീ വിഭാഗങ്ങളിൽ മുപ്പതോളം ഇനങ്ങളിലായി ജില്ലാ അടിസ്ഥാനത്തിൽ യുഎഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ദുബായ് കെഎംസിസി നടത്തിയ സർഗോത്സവം 2
ദുബായ് കെഎംസിസി സർഗോത്സവം; കണ്ണൂർ ഒന്നാമത്
ദുബായ്: ചിത്ര കല മത്സരം, സാഹിത്യ മത്സരം, കലാമത്സരം, മാപ്പിള കലാമേള എന്നീ വിഭാഗങ്ങളിൽ മുപ്പതോളം ഇനങ്ങളിലായി ജില്ലാ അടിസ്ഥാനത്തിൽ യുഎഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ദുബായ് കെഎംസിസി നടത്തിയ സർഗോത്സവം 2019 പരിപാടിയിൽ 72 പോയിന്‍റുകൾ നേടി കണ്ണൂർ ജില്ലാ ഒന്നാമതെത്തി.

67 പോയിന്‍റ് നേടിയ കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്, മാപ്പിള കലാമേളയിൽ കൂടുതൽ പോയന്‍റ് നേടിയ തൃശൂർ ജില്ല 56 പോയിന്‍റോ മൂന്നാം സ്ഥാനം നേടി കാസർകോഡും 54 പോയിന്‍റോടെ തൊട്ടു പുറകിലുണ്ട്.

കണ്ണൂരിലെ മഹ്‌റൂഫ് പിലാത്തറയാണ് കലാ പ്രതിഭ. ദുബായ് കെഎംസിസി പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റിൽ, ജനറൽ സെക്രട്ടറി മുസ്തഫ വേങ്ങര, ട്രഷറർ പി.കെ ഇസ്മായിൽ, ഓർഗനൈസിംഗ് സെക്രട്ടറി ഹംസ തോട്ടി മറ്റു സഹ ഭാരവാഹികൾ സർഗോത്സവം ചെയർമാൻ അഷ്‌റഫ് കൊടുങ്ങല്ലൂർ ജനറൽ കൺവീനർ നജീബ് തച്ചംപൊയിൽ, കോ-ഓർഡിനേറ്റർമാരായ റിയാസ് മാണൂർ, ഇ.ആര്‍ അലി മാസ്റ്റര്‍, വൈസ് ചെയർമാൻ സലാം കന്യപ്പാടി,റാഫി പള്ളിപ്പുറം, സിദ്ദീഖ് മരുന്നൻ,ജാസിം ഖാൻ, റയിസ് കോട്ടക്കൽ, ആരിഫ് ചേലേമ്പ്ര, മൊയ്തു മക്കിയാട്, സമീർ വേങ്ങാട്,സിദ്ധിഖ് ചൗക്കി,അസീസ് പന്നിത്തടം, മൂസ കോയമ്പ്രം, ഷുഹൂദ് തങ്ങൾ, സുഫൈദ് ഇരിങ്ങണ്ണൂർ, റിയാസ് പുളിക്കൽ, തുടങ്ങിയവർ നേതൃത്വം നൽകി. വനിതാലീഗ് സംസ്ഥാന പ്രസിഡന്‍ററ് സുഹറ മമ്പാട് ഷാർജ കെഎംസിസി ജനറൽ സെക്രട്ടറി അബ്ദുൽ ചക്കനാത്ത്, സാഹിത്യ സാമൂഹ്യ പ്രവർത്തകരായ ഷീല പോൾ, ദീപ ചിറയിൽ, പോൾ ടി.ജോസഫ്,ജോസ് വാളൂക്കാരൻ തുടങ്ങിയവർ സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു.

റിപ്പോർട്ട്: നിഹ് മത്തുള്ള തൈയിൽ