ദോഹ: പ്രഭാഷണ കലയിലൂടെ ജീവിത വിജയം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ദോഹയിൽ പ്രവർത്തിക്കുന്ന ഒറേറ്റർസ് ഫോറം ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഒറേറ്റർസ് ഡേ 2019 ശഹാനിയയിലെ ജുമൈലിയ പാർക്കിൽ കലാകായിക മത്സരങ്ങളോടെ അരങ്ങേറി.
രൂപേഷ് വിശ്വനാഥൻ, ജുബൈർ എന്നിവർ കോർഡിനേറ്റർമാരായിരുന്നു. പ്രസിഡന്റ് റഫീഖ് മേലേപ്പുറത്ത് ഉദ്ഘാടനം ചെയ്തു. പ്രസിദ്ധ സക്സസ് കോച്ച് കമറുൽ ഇസ്ലാം, ഫിറ്റ്നസ് ട്രെയിനർ അൻവർ താനൂർ, മുഖ്യരക്ഷാധികാരി രാജീവ് വർഗീസ്, എന്നിവർ പങ്കെടുത്തു.സെക്രട്ടറി അലി ഹസൻ തച്ചറക്കൽ സ്വാഗതവും റഈസ് വടകര നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: അഫ്സൽ കിലയിൽ