ന്യൂയോർക്ക് : ലോക്സഭയിൽ പാസാക്കിയ പൗരത്വഭേദഗതി ഇന്ത്യയുടെ സന്പന്നമായ മതേതര ബഹുസ്വര ചരിത്രത്തിനും വിശ്വാസം പരിഗണിക്കാതെ നിയമത്തിന് മുന്നിൽ സമത്വം ഉറപ്പു നൽകുന്ന ഇന്ത്യൻ ഭരണഘടനക്കും എതിരാണെന്ന് യുഎസ് ഫെഡറൽ കമ്മീഷൻ.
ബില്ലിനെതിരെ കടുത്ത എതിർപ്പുമായി യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓണ്‍ ഇൻറർനാഷണൽ റിലീജിയസ് ഫ്രീഡം (യുഎസ് സിഐആർഎഫ്) രംഗത്തെത്തി. പൗരത്വഭേദഗതി ബിൽ പാർലമെൻറിന്റെ ഇരുസഭകളിലും പാസാക്കുന്നതിന് നേതൃത്വം നൽകിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ ഉപരോധമേർപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് ഫെഡറൽ കമ്മീഷൻ അറിയിച്ചു.
ഇന്ത്യൻ സർക്കാർ ഒരു മത പരീക്ഷണം നടത്തുമോയെന്ന ഭയം തങ്ങൾക്കുണ്ടെന്നും ലോക്സഭയിൽ ബിൽ പാസാക്കിയതിൽ കടുത്ത അസ്വസ്ഥതയുണ്ടെന്നും യുഎസ് ഫെഡറൽ കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യ പാസാക്കിയ പൗരത്വ ഭേദഗതി ബിൽ ന്ധതെറ്റായ ദിശയിലേക്കുള്ള അപകടകരമായ വഴിത്തിരി’വാണെന്നായിരുന്നു യു.എസ്.സി.ഐ.ആർ.എഫ് പ്രസ്താവിച്ചത്. മതത്തെ അടിസ്ഥാനമാക്കിയുള്ള പൗരത്വത്തിന് നിയമപരമായ മാനദണ്ഡം നൽകുകയും മുസ്ലീങ്ങളെ ഒഴിവാക്കിക്കൊണ്ട് മറ്റു വിഭാഗത്തിലുള്ള കുടിയേറ്റക്കാർക്ക് പൗരത്വം നൽകുകയുമാണ് ഈ ബിൽ എന്ന് യുഎസ് ഫെഡറേഷൻ പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ