കാൽഗരി: സെന്റ് മദർ തെരേസ സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ മൂന്നുദിവസത്തെ ബൈബിൾ കണ്വൻഷൻ സംഘടിപ്പിക്കുന്നു. കാൽഗരി ബഥനി ചാപ്പലിൽ ജനുവരി 17, 18, 19 (വെള്ളി ശനി, ഞായർ) തീയതികളിലാണ് ധ്യാനം.
പ്രശസ്ത വചന പ്രഘോഷകനും മലങ്കര കത്തോലിക്കാ അതിരൂപതയുടെ കീഴിലുള്ള മൗണ്ട് കാർമൽ റിട്രീറ്റ് ഡയറക്ടറും കത്തോലിക്കാ പുരോഹിതനുമായ ഡാനിയൽ പൂവണ്ണത്തിലിന്റെ നേതൃത്വത്തിലാണ് ഈ ത്രിദിന ധ്യാനപരിപാടി.
നാട്ടിലും മറുനാടുകളിലുമുള്ള മലയാളി ക്രിസ്ത്യൻ കൂട്ടായ്മകൾക്കു സുപരിചിതനായ അദ്ദേഹം ലോകമെന്പാടും ബൈബിളിൽ നിരവധി സംഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. പ്രധാനമായും ബൈബിൾ വചനങ്ങൾ വിശദീകരിക്കുന്നതിലും വ്യാഖ്യാനിക്കുന്നതിലും കൂടുതൽ ഉൗന്നൽ കൊടുക്കുന്ന അദ്ദേഹത്തിന്റെ ധ്യാനപ്രസംഗങ്ങൾ യൂട്യൂബിലും മറ്റു നവമാധ്യമങ്ങളിലും യഥേഷ്ടം ലഭ്യമാണ്.
ആദ്യ ദിവസമായ ജനുവരി 17 വെള്ളിയാഴ്ച രാവിലെ പത്തിന് ആരംഭിക്കുന്ന ധ്യാനപരിപാടി വൈകീട്ട് ആറിന് സമാപിക്കും. രണ്ടാം ദിവസവും രാവിലെ പത്തു മുതൽ വൈകീട്ട് ആറു വരെയാണ് ധ്യാനം . മൂന്നാം ദിവസമായ ഞായറാഴ്ച ഉച്ചതിരിഞ്ഞു ഒന്നരയ്ക്ക് ആരംഭിക്കുന്ന ധ്യാനം രാത്രി ഏഴരയോടെ സമാപിക്കും. ഈ ത്രിദിനധ്യാനപരിപാടിയിൽ പങ്കെടുത്തു ദൈവാനുഭവം പ്രാപിക്കാൻ ഇടവക വികാരി ഫാ.സജോ പുതുശേരി എല്ലാവരെയും സ്വാഗതം ചെയ്തു. ധ്യാനവിജയത്തിനായി ഇടവകാംഗങ്ങളോട് പ്രാർഥിക്കുവാനും ഫാ. സാജോ ആഹ്വാനം ചെയ്തു.
റിപ്പോർട്ട്: നോബിൾ അഗസ്റ്റിൻ