ഷിക്കാഗോ: ഷിക്കാഗോ ലാറ്റിൻ കാത്തലിക് കമ്യൂണിറ്റിയുടെ ഈവർഷത്തെ ക്രിസ്മസ് ആഘോഷം ഡിസംബർ 14 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് മേരി ക്യൂൻ ഓഫ് ഹെവൻ കാത്തലിക് ചർച്ചിൽ (Mary Queen of Heven Catholic Church, 426 N, West Ave, Elmhurst, Illinois- 60126)വച്ചു ആഘോഷിക്കുന്നു.
ഫാ. ടോം രാജേഷ് പള്ളിയിൽ, ഫാ. പോൾ ചൂരത്തൊട്ടിയിൽ എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ ഡിസംബർ 14 ശനിയാഴ്ച വൈകുന്നേരം ആറിന് വിശുദ്ധ കുർബാന ആരംഭിക്കുകയും തുടർന്നു പാരീഷ് ഹാളിൽ നടത്തപ്പെടുന്ന ആഘോഷ പരിപാടിക്ക് തുടക്കംകുറിച്ച് സാന്റായുടെ വരവേൽപും, ക്രിസ്തുമസ്് കരോളും, കലാപരിപാടികളും, ക്രിസ്മസ് വിരുന്നും ഉണ്ടായിരിക്കും.
പ്രസിഡന്റ് ഹെറാൾഡ് ഫിഗുരേദോയും, ഭാരവാഹികളും എല്ലാ ചിക്കാഗോ ലാറ്റിൻ കാത്തലിക് അംഗങ്ങളേയും, മറ്റ് സമൂഹത്തിലെ സ്നേഹിതരേയും ഈ ക്രിസ്തുമസ് ആഘോഷപരിപാടികളിലേക്ക് സ്വാഗതം ചെയ്തു.
കൂടുതൽ വിവരങ്ങൾക്ക്: ഹെറാൾഡ് ഫിഗുരേദോ (630 400 1172), ജോമോൻ പണിക്കത്തറ (630 373 2134), ബിനു അലക്സ് (630 217 6778), വിജയ് വിൻസെന്റ് (847 909 1252).
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം