റിയാദ് : ഡിസംബർ 25 ന് നടക്കുന്ന അരീക്കോട് സുല്ലമുസലാം ഓറിയൻറൽ ഹയർസെക്കൻഡറി സ്കൂൾ ഗ്ലോബൽ അലുംനി മീറ്റിന് മുന്നോടിയായി റിയാദിൽ വിപുലമായ പൂർവ വിദ്യാർഥി സംഗമം സംഘടിപ്പിക്കുന്നു.
ഡിസംബർ 13 വെള്ളിയാഴ്ച വൈകിട്ട് ഏഴിന് ബത്തയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിലാണ് സംഗമം നടത്തുന്നത്. സ്കൂൾ പ്രിൻസിപ്പൽ കെ.ടി മുനീബ് റഹ്മാൻ, അധ്യാപകരായ ഡോ. ലബീദ് നാലകത്ത്, എംപി റഹ്മത്തുള്ള എന്നിവർ സംബന്ധിക്കും. ഖത്തറിലെ വക്ര ബർവ വില്ലേജിലെ വേന്പനാട് റസ്റ്റോറൻറ് ഓഡിറ്റോറിയത്തിൽ ഇതേ ദിവസം ഉച്ചക്ക് രണ്ടുമണിക്ക് പൂർവ വിദ്യാർഥി സംഗമം നടക്കും
.
യുഎഇയിൽ ദുബായ്, ഷാർജ എന്നിവിടങ്ങളിലും സൗദി അറേബ്യയിൽ ജിദ്ദയിലും നേരത്തെ മീറ്റുകൾ നടത്തിയിരുന്നു. ഗ്ലോബൽ മീറ്റിന് മുന്നോടിയായി ബാച്ച് സംഗമങ്ങളും ഗൾഫ് രാജ്യങ്ങളിലെ സംഗമങ്ങളും അടക്കം അന്‍പതോളം മീറ്റുകളാണ് പൂർത്തിയായത്. 1955ൽ സ്ഥാപിതമായ സ്കൂളിൽ നിന്നും കഴിഞ്ഞവർഷംവരെ പുറത്തിറങ്ങിയ 20000 ത്തിൽ പരം വിദ്യാർഥികളും പൂർവ അധ്യാപകരുമാണ് ഗ്ലോബൽ മീറ്റിൽ ഒത്തുചേരുന്നത്.
മലബാറിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തിന്, വിശിഷ്യ സ്ത്രീ വിദ്യാഭ്യാസത്തിന് നേതൃത്വം നൽകിയ ഓറിയൻറൽ സ്കൂൾ ലോകത്തിലെ വിവിധ കോണുകളിൽ സേവനം നടത്തിക്കൊണ്ടിരിക്കുന്ന സ്കൂളിന്റെ പൂർവ വിദ്യാർഥികളെ ഏകോപിപ്പിച്ച് നടത്തിക്കൊണ്ടിരിക്കുന്ന അക്കാദമിക പ്രവർത്തനങ്ങക്കൊപ്പം സാംസ്കാരിക സാമൂഹിക കായികരംഗത്തെ ക്രിയാത്മകമായ മുന്നേറ്റങ്ങൾക്ക് ശക്തി പകരാനും ദിശാബോധം നൽകാനുമാണ് പൂർവ വിദ്യാർഥി കൂട്ടായ്മകൾ രൂപീകരിക്കുന്നത്.
. റിയാദിലും പരിസരപ്രദേശങ്ങളിലും ജോലി ചെയ്യുന്ന മുഴുവൻ പൂർവ്വ വിദ്യാർത്ഥികളും ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കളും സംഗമത്തിൽ പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍