+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെഎം​സി​സി ദ്വി​ദി​ന സ​മൂ​ഹ ര​ക്ത​ദാ​ന ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു

മ​നാ​മ: ബ​ഹ​റി​ൻ ദേ​ശീ​യ ദി​നാ ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ​ഹ​റി​ൻ ക​ഐം​സി​സി ദ്വി​ദി​ന ര​ക്ത ദാ​ന ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
കെഎം​സി​സി ദ്വി​ദി​ന സ​മൂ​ഹ ര​ക്ത​ദാ​ന ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു
മ​നാ​മ: ബ​ഹ​റി​ൻ ദേ​ശീ​യ ദി​നാ ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ​ഹ​റി​ൻ ക​ഐം​സി​സി ദ്വി​ദി​ന ര​ക്ത ദാ​ന ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
കെഎം​സി​സി ബ​ഹ​റി​നു കീ​ഴി​ൽ ഇ​ത്ത​വ​ണ മു​പ്പ​താ​മ​ത് ര​ക്ത​ദാ​ന സം​ഗ​മ​മാ​ണ് ന​ട​ക്ക​പ്പെ​ടു​ന്ന​ത. ഡി​സം​ബ​ർ 13 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 7 മു​ത​ൽ ഉ​ച്ച​ക്ക് 12 വ​രെ സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ സെ​ൻ​റ​റി​ലും ഡി​സം​ബ​ർ 14 ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 2 മു​ത​ൽ 5 വ​രെ ബ​ഹ​റി​ൻ ഡി​ഫ​ൻ​സ് ആ​ശു​പ​ത്രി​യി​ലു​മാ​ണ് ര​ക്ത​ദാ​നം.

മി​ഡി​ൽ ഈ​സ്റ്റി​ലെ പ്ര​മു​ഖ ഭ​ക്ഷ​ണ സ്ഥാ​പ​ന​മാ​യ ടീ ​ടൈ​മി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഇ​ത്ത​വ​ണ​ത്തെ ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്. ബ​ഹ​റി​നി​ലെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പ​ടെ പ്ര​മു​ഖ​ർ ക്യാ​ന്പ് സ​ന്ദ​ർ​ശി​ക്കും. ക്യാ​ന്പി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​വി​ധ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

’സു​ര​ക്ഷി​ത ര​ക്തം എ​ല്ലാ​വ​ർ​ക്കും’ എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ ലോ​ക ര​ക്ത​ദാ​ന സ​ന്ദേ​ശം. സ​മൂ​ഹ ര​ക്ത ദാ​ന​ത്തി​ൻ​റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് വ്യാ​പ​ക​മാ​യ സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞു എ​ന്ന​താ​ണ് ’ജീ​വ​സ്പ​ർ​ശം’ എ​ന്ന​പേ​രി​ൽ കെ ​എം​സി​സി നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ത്തി വ​രു​ന്ന ര​ക്ത​ദാ​ന ക്യാ​ന്പി​ന്‍റെ സ​വി​ശേ​ഷ​ത.

പ്ര​വാ​സി​ക​ളാ​യ മ​ല​യാ​ളി​ക​ൾ മാ​ത്ര​മ​ല്ല ഇ​ന്ത്യ​യി​ലെ മ​റ്റു സം​സ്ഥാ​ന​ക്കാ​രും സ്വ​ദേ​ശി​ക​ളു​ൾ​പ്പ​ടെ പാ​കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ്, ഫി​ലി​പ്പി​ൻ​സ് തു​ട​ങ്ങി വി​വി​ധ രാ​ജ്യ​ക്കാ​രും ര​ക്ത​ദാ​ന സ​ന്ന​ദ്ധ​രാ​യി പ​ങ്കെ​ടു​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

നി​ർ​ദ്ധ​ന​രാ​യ ബ​ഹ​റി​നി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി പ്ര​വാ​സി ബൈ​ത്തു റ​ഹ്മ , ജീ​വ​ജ​ലം കു​ടി​വെ​ള്ള പ​ദ്ധ​തി, ത​ണ​ൽ ഭ​വ​ന പ​ദ്ധ​തി, സ​മൂ​ഹ വി​വാ​ഹം, അ​ൽ അ​മാ​ന സാ​മൂ​ഹ്യ സു​ര​ക്ഷാ പ​ദ്ധ​തി, പ്ര​വാ​സി പ​ലി​ശ ര​ഹി​ത നി​ധി, സി.​എ​ച്ച് സെ​ൻ​റ​ർ മു​ഖേ​ന ഐ​സി​യു ആം​ബു​ല​ൻ​സ് സ​ർ​വീ​സ്, ശി​ഹാ​ബ് ത​ങ്ങ​ൾ പ്ര​വാ​സി പെ​ൻ​ഷ​ൻ പ​ദ്ധ​തി, റി​ലീ​ഫ് സെ​ൽ, വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​ങ്ങ​ൾ, മ​യ്യി​ത്ത് പ​രി​പാ​ല​ന സേ​വ​ന​ങ്ങ​ൾ, ബി​സി​ന​സ് മീ​റ്റു​ക​ൾ, ഈ​ദ് സം​ഗ​മ​ങ്ങ​ൾ, നോ​ർ​ക്ക​ഹെ​ല്പ് ഡ​സ്ക്, പ്ര​വാ​സി വോ​ട്ട് ഹെ​ല്പ് ഡ​സ്ക് തു​ട​ങ്ങി വി​വി​ധ​ങ്ങ​ളാ​യ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പ്ര​വാ​സി സ​മൂ​ഹ​ത്തി​നും മ​റ്റു​മാ​യി കെ ​എം​സി​സി ബ​ഹ​റി​ൻ ന​ട​ത്തി​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ഡി​സം. 13, 14 ദി​ന​ങ്ങ​ളി​ലാ​യ ന​ട​ക്കു​ന്ന ര​ക്ത​ദാ​ന ക്യാ​ന്പു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 00973-34593132, 33210288, , 39881099, 39841984 എ​ന്നീ ന​ന്പ​റു​ക​ളി​ലും വാ​ഹ​ന സൗ​ക​ര്യം ആ​വ​ശ്യ​മു​ള്ള​വ​ർ 39903647, 33210288 എ​ന്നീ ന​ന്പ​റു​ക​ളി​ലും ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

മ​നാ​മ കെഎം​സി​സി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ വൈ​സ്, പ്ര​സി. ശാ​ഫി പാ​റ​ക്ക​ട്ട, ജീ​വ സ്പ​ർ​ശം സം​ഘാ​ട​ക​രാ​യ കെ​കെ​സി മു​നീ​ർ, എ.​പി ഫൈ​സ​ൽ, ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി, ശി​ഹാ​ബ് പ്ല​സ്, അ​ഷ്റ​ഫ് മ​ഞ്ചേ​ശ്വ​രം, ഒ​കെ കാ​സിം, മാ​സി​ൽ പ​ട്ടാ​ന്പി, ഹാ​രി​സ് തൃ​ത്താ​ല, ടീ ​ടൈം ഡ​യ​റ​ക്ട​ർ മാ​രാ​യ അ​ഷ്റ​ഫ് മാ​യ​ഞ്ചേ​രി, മു​ഹ​മ്മ​ദ് എം. ​പേ​രാ​ന്പ്ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.