കുവൈത്ത് സിറ്റി: ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതേതരത്വത്തിന്റെ ചുവട്ടിൽ കത്തി വയ്ക്കുന്ന നിലപാടാണ് ഇന്നലെ ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിച്ച പൗരത്വ ഭേദഗതി ബില്ലിലൂടെ ബിജെപി സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഭാരവാഹികള പത്രക്കുറിപ്പിൽ അറിയിച്ചു.
മതപരമായ വിവേചനം നിരോധിക്കുകയും നിയമത്തിനു മുന്നിൽ എല്ലാ വ്യക്തികൾക്കും തുല്യത ഉറപ്പാക്കുകയും ചെയ്യുന്ന ഇന്ത്യൻ ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. പ്രത്യേക മതവിഭാഗത്തെ മാത്രം ലക്ഷ്യം വച്ചു രാജ്യത്ത് പുതിയൊരു വിഭജനം കൊണ്ടുവരാനുള്ള ബിജെപി സർക്കാരിന്റെ ഈ നീക്കം. ഇന്ത്യാ വിഭജനത്തിനു ശേഷം രാജ്യം നേരിടുന്ന ഏറ്റവും കടുത്ത വിഭജന ഭീഷണിയിലേക്ക് ഇതോടെ നാം പ്രവേശിക്കും. പൗരത്വ ഭേദഗതി ബിൽ ഭരണഘടനയുടെ ആമുഖത്തിൽ പറഞ്ഞിരിക്കുന്ന ’മതേതരത്വം’ എന്ന ആശയത്തിന്റെ നഗ്നമായ ലംഘനമാണ്.
രണ്ടുതരം പൗര·ാരെ സൃഷ്ടിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന ഫാസിസ്റ്റ് ശ്രമങ്ങൾക്കെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരണമെന്ന് കല കുവൈറ്റ് പ്രസിഡന്റ് ടിവി ഹിക്മത്ത്, ജനറൽ സെക്രട്ടറി ടികെ സൈജു എന്നിവർ പത്രക്കുറിപ്പിൽ പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് കല കുവൈറ്റിന്റെ നേതൃത്വത്തിൽ ഡിസംബർ 13 വെള്ളിയാഴ്ച വൈകിട്ട് 5.30ന് അബ്ബാസിയ കല സെന്ററിൽ വച്ചു പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു. പരിപാടിയിൽ കുവൈറ്റിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക വ്യക്തിത്വങ്ങൾ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക് 67765810, 60315101, 60685849
റിപ്പോർട്ട്: സലിം കോട്ടയിൽ