ബർമിംഗ്ഹാം: കുട്ടികൾക്ക് യേശുവിൽ വളരാൻ, മുന്നേറാൻ പുതുമയാർന്ന ശുശ്രൂഷകളുമായി ഫാ. സോജി ഓലിക്കലും സെഹിയോൻ മിനിസ്ട്രിയും രണ്ടാം ശനിയാഴ്ച കണ്‍വൻഷനായി പ്രാർഥനാപൂർവം ഒരുങ്ങുന്പോൾ കുഞ്ഞുമനസുകളിൽ പുൽക്കൂടൊരുക്കി ഉണ്ണിയേശുവിനെ ഹൃദയത്തിൽ വരവേൽക്കാൻ ലിറ്റിൽ ഇവാഞ്ചലിസ്റ് ക്രിസ്മസ് ലക്കം പുറത്തിറങ്ങുന്നു.
സെഹിയോൻ യൂറോപ്പ് പ്രസിദ്ധീകരിക്കുന്ന ലിറ്റിൽ ഇവാഞ്ചലിസ്റ്റ് എന്ന ത്രൈമാസികയുടെ പുതിയലക്കം ഇത്തവണ കൂടുതൽ പുതുമയിലും മേ·യിലും 14 ന് രണ്ടാം ശനിയാഴ്ച കണ്‍വൻഷനിൽ ലഭ്യമാണ് . ഉണ്ണി ഈശോയുടെ തിരുപ്പിറവിയെ മുൻനിർത്തി കുട്ടികൾക്ക് കൊടുക്കാവുന്ന ഒരു നല്ല ക്രിസ്മസ് സമ്മാനമായിട്ടാണ് ഇത്തവണ ലിറ്റിൽ ഇവാഞ്ചലിസ്റ്റിനെ ഒരുക്കിയിരിക്കുന്നത്.
പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥതയിൽ ദൈവപരിപാലനയുടെ അതിശക്തവും പ്രകടവുമായ അനുഗ്രഹങ്ങളും വിടുതലുകളും ജീവിതനവീകരണവും സാധ്യമായിക്കൊണ്ടിരിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വൻഷനിൽ.
കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കണ്‍വെൻഷൻതന്നെ നടക്കുന്നു. അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കണ്‍വൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യുകെയുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംഗ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസികയും ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു.
രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കണ്വൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കണ്വെൻഷൻ സമാപിക്കും. കണ്‍വെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിംഗ്ഹാമിൽ നടന്നു.
അഡ്രസ്:
ബഥേൽ കണ്വെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംഗ്ഹാം ..( Near J1 of the M5)
B70 7JW.
കൂടുതൽ വിവരങ്ങൾക്ക്:
ജോണ്സൻ +44 7506 810177
അനീഷ്.07760254700
ബിജുമോൻ മാത്യു 07515 368239
ജോബി ഫ്രാൻസിസ് ?07588 809478
റിപ്പോർട്ട്: ബാബു ജോസഫ്
ലിറ്റിൽ ഇവാഞ്ചലിസ്റ്റ് ക്രിസ്മസ് ലക്കം 14 ന് രണ്ടാം ശനിയാഴ്ച കണ്‍വൻഷനിൽ
10:51 PM Dec 11, 2019 | Deepika.com