ഡബ്ലിൻ: സിഎസ്ഐ ഹോളി ട്രിനിറ്റി ഇടവകയുടെ ആഭിമുഖ്യത്തിലുള്ള ഈ വർഷത്തെ ക്രിസ്മസ് കരോൾ സർവീസ് ഡിസംബർ 14 ശനിയാഴ്ച വൈകുന്നേരം മൂന്നു മുതൽ ഡബ്ലിൻ ഡോനോർ അവെന്യൂവിലുള്ള സെന്റ് കാതെറിൻ ആൻഡ് സെൻറ്റ് ജെയിംസ് ചർച്ച് ഓഫ് അയർലൻഡ് പളളിയിൽ നടത്തപ്പെടുന്നതാണ്. ഇടവക വികാരി റവ. വിജി വർഗീസ് ഈപ്പൻ അച്ചൻ ക്രിസ്മസ് കരോൾ സർവിസിന് മുഖ്യകാർമികത്വം വഹിക്കുന്നതാണ്. ചർച്ച് ഓഫ് അയർലൻഡ് ഡബ്ലിൻ ആർച്ച്ബിഷപ്പ്, മോസ്റ്റ് റവ. ഡോ. മൈക്കിൾ ജാക്സണ് തിരുമേനി ക്രിസ്മസ് സന്ദേശം നൽകുന്നതാണ്.
മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള കരോൾ ഗാനങ്ങൾ ഗായക സംഘം ആലപിക്കുന്നതാണ്. കൂടാതെ, കുട്ടികൾ അവതരിപ്പിക്കുന്ന പാട്ടുകളും സ്കിറ്റുകളും ഉണ്ടായിരിക്കുന്നതാണ്. വിഭവ സമൃദ്ധമായ ക്രിസ്മസ് വിരുന്നും ഒരുക്കിയിട്ടുണ്ട് .
സ്ഥലം: സെന്റ് കാതറിൻ ആൻഡ് സെന്റ് ജെയിംസ് ചർച്ച് ഓഫ് അയർലൻഡ്, ഡോനോർ അവന്യൂ, ഡബ്ലിൻ 8 (നാവിഗേറ്റർ ഉപയോഗിച്ച് 248 സൗത്ത് സർക്കുലർ റോഡ്).
കൂടുതൽ വിവരങ്ങൾക്ക്:
ജെയ്ൻ എഡ്വിൻ - 086 209 6543
സതീഷ് സ്റ്റീഫൻ - 087 216 5771
ഡബ്ലിൻ സിഎസ്ഐ ഹോളി ട്രിനിറ്റി ഇടവകയുടെ ക്രിസ്മസ് കരോൾ സർവീസ് ശനിയാഴ്ച
10:41 PM Dec 11, 2019 | Deepika.com