ഷിക്കാഗോ: ഇല്ലിനോയി ഗവർണർ ജെ.ബി പ്രിറ്റ്സ്കർ ഷിക്കാഗോ നിവാസിയായ ഏഷ്യൻ അമേരിക്കൻ എബിൻ കുര്യാക്കോസിനെ ഏഷ്യൻ അമേരിക്കൻ എംപ്ലോയ്മെന്റ് അഡ്വൈസറി കൗണ്‍സിലിലേക്ക് മെന്പറായി നിയമിച്ചു.
ഏഷ്യൻ അമേരിക്കൻ എംപ്ലോയ്മെന്റ് അഡ്വൈസറി കൗണ്‍സിൽ പ്രധാനമായും ഏഷ്യൻ അമേരിക്കൻസിന്റെ ഗവണ്മെന്റ് തലത്തിലുള്ള ജോലി സാധ്യതകൾ, ജോലി ലഭിക്കാനുള്ള തടസങ്ങൾ, പ്രമോഷനുള്ള ബുദ്ധിമുട്ടുകൾ എന്നിവ വിശകലനം ചെയ്യുന്ന കമ്മിറ്റിയാണ്. പതിനൊന്ന് മെന്പർമാർ അടങ്ങുന്ന ഈ കൗണ്‍സിൽ അംഗങ്ങളെ ഇല്ലിനോയി ഗവർണറാണ് നിയമിക്കുന്നത്.
എബിൻ ഐ.എ.ഡി.ഒ സെക്രട്ടറിയും, സീറോ മലബാർ യൂത്തിലെ സജീവ പ്രവർത്തകനുമാണ്. വേൾഡ് ബിസിനസ് ഓഫ് ചിക്കാഗോയുടെ ഡയറക്ടറായി ജോലി ചെയ്യുന്ന എബിൻ ഭാര്യ മെലീസ്സയോടൊപ്പം ഓക്പാർക്കിൽ താമസിക്കുന്നു. ജയ്മി സഹോദരിയാണ്.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം