ബോസ്റ്റണ്‍: ഇന്ത്യൻ തബലിസ്റ്റ് സക്കീർ ഹുസൈന് ബെർക്കിലി കോളജ് ഓഫ് മ്യൂസിക് ഹൊണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. ആൾസ്റ്റൻ ഹാർവാർഡ് ബിസിനസ് സ്കൂളിൽ നടന്ന കണ്സെർട്ടിലാണ് അവാർഡ് നൽകിയത്. ബർക്കിലി യൂണിവേഴ്സിറ്റിയിലെ ഇന്റർനാഷനൽ സ്റ്റുഡന്റ് ഫാക്കൽറ്റിയാണ് സക്കീർ ഹുസൈനോടുള്ള ആദരസൂചകമായി കണ്‍സെർട്ട് സംഘടിപ്പിച്ചത്. നാൽപതിലധികം സംഗീതജ്ഞർ ഇതിൽ പങ്കെടുത്തു.
ബർക്കിലി കോളജിൽ അഞ്ചു ദിവസത്തെ സന്ദർശനത്തിനെത്തിച്ചേർന്നതായിരുന്നു സക്കീർ ഹുസൈൻ. ഒരു വിദ്യാർഥിയായി ജീവിക്കുകയും വിദ്യാർഥിയായി മരിക്കുകയും ചെയ്യുന്ന നമ്മെ സംബന്ധിച്ച് ഈ ഡോക്ടറേറ്റിന് ഞാൻ അർഹനാണെന്നുപോലും തോന്നുന്നില്ലെന്ന് അദ്ദേഹം മറുപടി പ്രസംഗത്തിൽ പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ