ഹൂസ്റ്റണ്‍: റീട്ടെയിൽ ഭീമനായ വാൾമാർട്ട് റോബോട്ടിക് കന്പനിയായ ന്യൂറോയുടെ സഹകരണത്തോടെ 2020 ജനുവരി മുതൽ സ്വയം ഡ്രൈവ് ചെയ്യുന്ന വാഹനങ്ങളുപയോഗിച്ച് പലചരക്ക് സാധനങ്ങൾ ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിനുള്ള സംവിധാനം പരീക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു.
2011 മുതലാണ് വാൾമാർട്ട് പലചരക്ക് വിതരണ ബിസിനസിലേക്ക് തങ്ങളുടെ ശൃംഖല വ്യാപിപ്പിച്ചത്. തന്നെയുമല്ല, പലചരക്ക് സാധനങ്ങൾ ഓണ്‍ലൈനായി ഓർഡർ ചെയ്യാൻ ഉപഭോക്താക്കൾക്ക് സൗകര്യം ചെയ്തുകൊടുത്തതും വാൾമാർട്ടാണ്.
കന്പനി വാഹനങ്ങളിൽ സാധനങ്ങൾ എത്തിച്ചിരുന്ന കാലിഫോർണിയ ആസ്ഥാനമായുള്ള വാൾമാർട്ട് ഈ പുതിയ പദ്ധതി ടെക്സസിലെ ഹൂസ്റ്റണിലുള്ള ഒരു വാൾമാർട്ട് സ്റ്റോറിൽ പരീക്ഷിക്കും. ജനസംഖ്യാനുപാദമനുസരിച്ച് അമേരിക്കയിലെ നാലാമത്തെ വലിയ നഗരമാണ് ഹൂസ്റ്റണ്‍.
വാൾമാർട്ടിന്റെ ഈ പുതിയ ദൗത്യം പണം ലാഭിക്കാൻ ജനങ്ങളെ സഹായിക്കുകയെന്നതിനാൽ അവർക്ക് മികച്ച രീതിയിൽ ജീവിക്കാൻ കഴിയുമെന്ന് ന്യൂറോ പ്രതികരിച്ചു. വാൾമാർട്ടിന്റെ ഉപഭോക്താക്കളോടുള്ള സമർപ്പണം മെച്ചപ്പെട്ട സൗകര്യത്തിലൂടെയും ആനന്ദകരമായ അനുഭവത്തിലൂടെയും ദൈനംദിന ജീവിതത്തിനായി റോബോട്ടിക്സിന്റെ സേവനം ത്വരിതപ്പെടുത്തുകയെന്ന ന്യൂറോയുടെ ദൗത്യവുമായി യോജിക്കുന്നുവെന്ന് കന്പനി വക്താവ് പറഞ്ഞു.
ഹൂസ്റ്റണിലെ 9700 ഹിൽക്രോഫ്റ്റ് സ്ട്രീറ്റിലെ വാൾമാർട്ട് ലൊക്കേഷനിൽ ഈ സേവനം ലഭ്യമാകുമെന്ന് വാൾമാർട്ടിന്റെ വക്താവ് പറഞ്ഞു. 77096, 77035, 77401 എന്നീ പിൻ കോഡുകളിൽ സ്വയം ഡ്രൈവ് ചെയ്യുന്ന വാഹനങ്ങൾ പലചരക്കുകൾ വിതരണം ചെയ്യുമെന്നും വക്താവ് പറഞ്ഞു. ഈ മൂന്ന് പിൻ കോഡുകൾ ഹാരിസ് കൗണ്ടിയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന റൈസ് യൂണിവേഴ്സിറ്റിക്ക് സമീപമുള്ള പ്രദേശവും ഉൾപ്പെടും.
’പലചരക്ക് പിക്കപ്പ്, ഡെലിവറി എന്നിവയിലൂടെ ഞങ്ങൾ ഇതിനകം തന്നെ വാൾമാർട്ടിൻറെ ഏറ്റവും മികച്ച സേവനം ഉപഭോക്താക്കൾക്ക് നൽകുന്നു’, വാൾമാർട്ട് യുഎസിനായുള്ള ഡിജിറ്റൽ പ്രവർത്തനങ്ങളുടെ സീനിയർ വൈസ് പ്രസിഡന്റിന്റെ പത്രക്കുറിപ്പിൽ പറയുന്നു. ’സ്വയം ഡ്രൈവ് ചെയ്യുന്ന വാഹനത്തിന്റെ ശേഷി പരീക്ഷിക്കുന്നതിലൂടെ സ്വയം ഡ്രൈവിംഗ് സാങ്കേതിക വിദ്യ ഞങ്ങളെ പുതിയൊരു തലത്തിലേക്ക് എത്തിക്കാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്നും പത്രക്കുറിപ്പിൽ പറയുന്നു.
റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ