ദുബായ്: കെഎംസിസി ആരംഭിക്കുന്ന ലൈബ്രറിക്ക് "ഒരു വ്യക്തിയിൽ നിന്ന് ഒരു പുസ്തകം, ഒരു സ്ഥാപനത്തിൽ നിന്ന് ഒരു കിറ്റ് പുസ്തകം' എന്ന സന്ദേശവുമായി പൊതുജനങ്ങളിൽ നിന്ന് പുസ്തകം സ്വീകരിക്കുന്നതിന് ഡിസംബർ 13 ന് ദുബായ് കെ.എംസിസി സംഘടിപ്പിക്കുന്ന ദുബായ് പോലീസ് അക്കാദമി ഗ്രൗണ്ടിൽ നടക്കുന്ന നാൽപത്തിയെട്ടാമത് ദേശീയദിനാഘോഷ- നാലാപത്തിയഞ്ചാമത് കെ.എംസിസി വാർഷികാഘോഷ സമ്മേളനത്തിൽ കൗണ്ടർ തുറക്കും. സമ്മേളനത്തിനെത്തുന്നവർക്കു പുസ്തകങ്ങൾ കൗണ്ടറിൽ നൽകാം.
യോഗം ദുബായ് കെ.എംസിസി പ്രസിഡൻറ് ഇബ്രാഹിം എളേറ്റിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മുസ്തഫ വേങ്ങര പദ്ധതികൾ വിശദീകരിച്ചു. കാദർകുട്ടി നടുവണ്ണൂർ ചർച്ചക്ക് തുടക്കം കുറിച്ചു. ലൈബ്രറി കമ്മിറ്റി ചെയർമാൻ അഷ്റഫ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. അസീസ് സബീൽ ഖിറാഅത് നടത്തി. ജനറൽ കണ്‍വീനർ ഇ.ആർ അലിമാസ്റ്റർ സ്വാഗതവും അസീസ് പന്നിത്തടം നന്ദിയും പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് 0568173642, 0503767871
റിപ്പോർട്ട്: നിഹ്മത്തുള്ള തയ്യിൽ