മിശ്രിഫ്: കേഫാക് സോക്കർ ലീഗ് മത്സരങ്ങളിൽ സ്പാർക്സ് എഫ്സിക്കും, കേരള ചാലഞ്ചേഴ്സിനും ചാന്പ്യൻസ് എഫ്സിക്കും, യംഗ് ഷൂട്ടേർസിനും ജയം. മിശ്രിഫ് പബ്ലിക് അതോറിറ്റി യൂത്ത് ആൻഡ് സ്പോർട്സ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ സ്പാർക്സ് എഫ്സി ഏകപക്ഷീയമായ നാല് ഗോളിന് സിയാസ്കോ കുവൈത്തിനെ പരാജയപ്പെടുത്തി. സ്പാർക്സിന് വേണ്ടി ആൻസൻ റെജി, റിഫക്കാത്ത്, ജസീലുദ്ദീൻ, വികാസ് എന്നീവർ ഗോളുകൾ നേടി. ജസീലുദ്ദീൻ മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തു.
കേരള ചാലഞ്ചേർസും ബ്ലാസ്റ്റേർസും ഏറ്റുമുട്ടിയ രണ്ടാം മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് കേരള ചാലഞ്ചേർസ് വിജയിച്ചു. കേരള ചാലഞ്ചേർസ് താരം ജിനേഷ് മാൻ ഓഫ് ദി മാച്ച് അവാർഡിന് അർഹനായി. തുടർന്നു നടന്ന വാശിയേറിയ മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് ചാന്പ്യൻസ് എഫ്സി മാക് കുവൈത്തിനെ കീഴടക്കി. ചാന്പ്യൻസ് എഫ്സി താരം സിബിൻ മാൻ ഓഫ് ദി മാച്ചായി. യംഗ് ഷൂട്ടേർസും അൽ ശബാബും തമ്മിൽ നടന്ന അവസാന മത്സരത്തിൽ യംഗ് ഷൂട്ടേർസ് എതിരില്ലാത്ത രണ്ടു ഗോളിന് അൽ ശബാബിനെ പരാജയപ്പെടുത്തി. വിജയികൾക്ക് വേണ്ടി ജിതിൻ ബാബു, റഷീദ് എന്നിവർ സ്കോർ ചെയ്തു. മാൻ ഓഫ് ദി മാച്ചായി യംഗ് ഷൂട്ടേർസ് തരം റഷീദിനെ തെരഞ്ഞെടുത്തു.
എല്ലാ വെള്ളിയാഴ്ചകളിലും മിഷറഫ് പബ്ലിക് അതോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോർട്സ് സ്റ്റേഡിയത്തിൽ വൈകിട്ട് 4 മുതൽ രാത്രി 9 വരെയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കുവൈത്തിലെ മുഴുവൻ ഫുട്ബാൾ പ്രേമികൾക്കും കുടുംബസമേതം മത്സരങ്ങൾ ആസ്വദിക്കുവാനുള്ള സൗകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 99708812, 55916413
റിപ്പോർട്ട്: സലിം കോട്ടയിൽ