അബുദാബി: യുഎഇ ദേശീയ ദിനാഘോഷങ്ങളിൽ ഉൾപ്പെടെ ആഹ്ലാദപൂർവം ഇന്ത്യൻ ജനതയുടെ വർധിച്ചു വരുന്ന ജനപങ്കാളിത്തം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് കൂടുതൽ കരുത്ത് പകരുമെന്ന് യുഎഇ ഇന്ത്യൻ അംബാസിഡർ പവൻകപൂർ.
വാണിജ്യ, വ്യവസായ , സാംസ്കാരിക രംഗത്തുകൾപ്പെടെ ഇരു രാജ്യങ്ങളും പതിറ്റാണ്ടുകളായി നൽകിവരുന്ന സംഭാവനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററും അബുദാബി കെ എം സി സി യും സംയുക്തമായി സംഘടിപ്പിച്ച യുഎഇ ദേശീയ ദിനാഘോഷ സമാപന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെന്റർ പ്രസിഡണ്ട് പി ബാവഹാജി അധ്യക്ഷം വഹിച്ചു.
ഇന്ത്യയും യുഎഇയും തമ്മിൽ സുശക്തമായി മുന്നേറികൊണ്ടിരിക്കുന്ന ബന്ധം നയതന്തം മാത്രമല്ല. നിക്ഷേപ, വിനോദ മേഖലകളിൽ ഉൾപ്പെടെ ഐക്യവും സ്നേഹവും കാത്ത് സൂക്ഷിച്ചാണ് ഇരു രാജ്യങ്ങൾ മുന്നേറുന്നതെന്നും സഹിഷ്ണുതയിൽ ലോകത്തിന് മാതൃകയായ രാജ്യമാണ് യു എ ഇ എന്നുംഅംബാസിഡർ പറഞ്ഞു.
ഇന്ത്യാ - യുഎഇ സാംസ്കാരിക സ്നേഹബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും കേരളത്തിലെ ജനങ്ങൾ സ്നേഹനിധികളാണെന്നും ചടങ്ങിലെ മുഖ്യാതിഥിയായ യുഎഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ട്ടാവ് ശൈഖ് അലി അൽ ഹാഷിമി അഭിപ്രായപ്പെട്ടു.
അബുദാബി കെ എംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങൽ യുഎഇ ദേശീയ ദിന സന്ദേശം നൽകി. സെന്റർ ജനറൽ സെക്രട്ടറി എംപിഎം റഷീദ് സ്വാഗതം പറഞ്ഞു, ഇബ്രാഹിം ബിൻ മുഹമ്മദ് അൽ ഹദീദി അൽശംസി, ഫൈസൽ അൽ മഹമൂദ്, കെ എംസിസി ജന. സെക്ര അഡ്വ.കെ.വി മുഹമ്മദ് കുഞ്ഞി, ട്രഷർ പി കെ അഹമ്മദ് ബല്ലാകടപ്പുറം, അബ്ദുല്ല നദ് വി, ഹംസ നടുവിൽ, പി.കെ. കരീം ഹാജി , ടി.കെ. അബ്ദുൾ സലാം, സമീർ തൃക്കരിപ്പൂർ, അബ്ദുൾ റഹിമാൻ തങ്ങൾ , അബ്ദുൾ ബാരി ഹുദവി,അസീസ് കാളിയാടൻ, ഇ ടി എം സുനീർ, കബീർ ഹുദവി എന്നിവർ നേതൃത്വം നൽകി. അറബിക് ഡാൻസും, കുട്ടികളുടെയുൾപ്പെടെ വിവിധ കലാപരിപാടികളും ചടങ്ങിന് കൊഴുപ്പേകി.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള