റിയാദ്: നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ ചികിത്സാ വിധികളും ഒറ്റമൂലികളും അന്ധമായി പിന്തുടരുന്നത് പ്രവാസികളുടേയും യുവതലമുറയുടേയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി സഫാമക്കാ പോളിക്ളിനിക്കിലെ ജനറൽ ഫിസിഷ്യൻ ഡോ. മുഹമ്മദ് ലബ്ബ അഭിപ്രായപ്പെട്ടു. ഇത്തരം വ്യാജ ചികിത്സാ പ്രചാരകർ ഇഡിയറ്റ് സിണ്ട്രോമിന്റെ വക്താക്കൾ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേളി കലാ സാംസ്കാരിക വേദിയുടെ പത്തൊൻപതാം വാർഷികാഘോഷത്തോടനുബന്ധിച്ച് ന്ധആധുനിക ജീവിത ശൈലിയും രോഗങ്ങളും’എന്ന വിഷയത്തിൽ സഫാമക്ക പോളിക്ലിനിക്കിന്റെ സഹകരണത്തോടെ ബദിയ ഏരിയ സംഘടിപ്പിച്ച ആരോഗ്യ ബോധവൽക്കരണ ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് ന്ധആധുനിക ഭക്ഷണരീതികളും അതിന്റെ ദൂഷ്യവശങ്ങളും’ എന്ന വിഷയത്തിൽ കേളി കുടുംബവേദി അംഗമായ രജീഷ നിസാം ക്ലാസെടുത്തു.
ബദിയയിൽ നടന്ന പരിപാടിയിൽ ബദിയ ജീവകാരുണ്യ കമ്മിറ്റി കണ്‍വീനർ സത്യവാൻ അദ്ധ്യക്ഷതയും ഏരിയ സെക്രട്ടറി മധു ബാലുശ്ശേരി സ്വാഗതവും പറഞ്ഞു. കേളി സെക്രട്ടറിയേറ്റ് അംഗം സുരേന്ദ്രൻ കൂട്ടായി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ചന്ദ്രൻ തെരുവത്ത്, പ്രഭാകരൻ, ഏരിയ രക്ഷാധികാരി കണ്‍വീനർ അലി.കെ.വി, ഏരിയ പ്രസിഡന്റ് മധു എലത്തൂർ, വൈസ് പ്രസിഡന്റ് പ്രസാദ് വഞ്ചിപ്പുര , ബദിയ കുടുംബവേദി സെക്രട്ടറി ബിന്ദു മധു എന്നിവർ സംസാരിച്ചു. ബദിയ ഏരിയയിലുള്ള കേളിയിലേയും കുടുംബ വേദിയിലേയും അംഗങ്ങൾ പങ്കെടുത്ത പരിപാടിക്ക് ഏരിയാ ജോയിന്റ് സെക്രട്ടറി കിഷോർ.ഇ.നിസ്സാം നന്ദി പറഞ്ഞു.