ഫുജൈറ: യുഎഇയുടെ നാൽപ്പത്തിയെട്ടാമത് ദേശീയ ദിനത്തോടനുബന്ധിച്ച് കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റ് വിപുലമായ കേരളോത്സവം സംഘടിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ഫുജൈറ കടൽ തീരത്തു കേളികൊട്ടോടുകൂടി ആരംഭിച്ച കേരളോത്സവത്തിൽ മെഗാ തിരുവാതിര, അറബിക് ഡാൻസ്, ഒപ്പന കോൽകളി, ശാസ്ത്രീയ നൃത്തങ്ങൾ, മെഗാ ദാണ്ടിയ, ദൃശ്യാവിഷ്കാരങ്ങൾ, ഘോഷയാത്ര, നാടോടി നൃത്തങ്ങൾ, ഗാനമേള തുടങ്ങിയ നിരവധി കലാ പരിപാടികൾ അരങ്ങേറി.
രണ്ടു സ്റ്റേജ്കളിലായി നടന്ന കലാ പരിപാടികൾക്ക് പുറമെ പുസ്തകശാല, വൈവിദ്ധ്യമാർന്ന ഭക്ഷണശാലകൾ എന്നിവ ആയിരക്കണക്കിന് മലയാളികൾക്ക് ഗൃഹാതുരത്വമുണർത്തുന്ന അനുഭവമായിമാറി.
കേരളോത്സവത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ഉസ്മാൻ മാങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറൽ കണ്‍വീനർ ലെനിൻ കുഴിവേലിൽ സ്വാഗതമാശംസിച്ചു. ലോക കേരളസഭ അംഗവും കൈരളി രക്ഷാധികാരിയുമായ സൈമണ്‍ സാമുവൽ യോഗം ഉദ്ഘാടനം ചെയ്തു. എൻടിവി ചെയർമാൻ മാത്തുക്കുട്ടി കഡോണ്‍ മുഖ്യഅതിഥിയായിരുന്നു. ഓർമ്മ ദുബായ് പ്രസിഡന്റ് അബ്ദുൽ റഷീദ്, കൈരളി കൾച്ചറൽ അസോസിയേഷൻ സെൻട്രൽ കമ്മിറ്റി സെക്രട്ടറി സന്തോഷ് കുമാർ, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സുജിത് വി.പി, വനിതാ വിഭാഗം കണ്‍വീനർ ബിജി സുരേഷ്, യൂണിറ്റ് വനിതാ കണ്‍വീനർ സെറീന ഗഫൂർ, കൈരളി യൂണിറ്റ് പ്രസിഡന്റ് സുധീർ തെക്കേക്കര, യൂണിറ്റ് സെക്രട്ടറി സുമന്ദ്രൻ ശങ്കുണ്ണി തുടങ്ങിയവർ പങ്കെടുത്തു.