ലണ്ടൻ: ക്രിസ്മസ് ഒരുക്കത്തിനായുള്ള ലണ്ടൻ ബൈബിൾ കണ്വൻഷൻ ഡിസംബർ 21 ശനിയാഴ്ച ലണ്ടനിലെ പാമേഴ്സ് ഗ്രീൻ കാത്തലിക്ക് ഹൈസ്കൂളിൽ നടക്കപ്പെടും. പ്രധാന ഹാളിൽ മുതിർന്നവർക്കും ക്ലാസ് മുറികളിൽ കുട്ടികൾക്കുമായി ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നു.
ശനിയാഴ്ച ഉച്ചയ്ക്കു 1.30ന് ജപമാലയോടെ ആരംഭിക്കുന്ന കണ്‍വൻഷനിൽ വിശുദ്ധ കുർബാന, കുന്പസാരം, ദൈവവചന പ്രഘോഷണം, ദൈവാനുഭവ സാക്ഷ്യങ്ങൾ, സ്പിരിച്ചൽ ഷെയറിംഗ്, ദിവ്യകാരുണ്യ ആരാധനയും രോഗസൗഖ്യ പ്രാർഥന എന്നിവ ഉണ്ടായിരിക്കും.
വെസ്റ്റ് മിനിസ്റ്റർ രൂപതയുടെ ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ. ക്രിസ് വൈപ്പേഴ്സ് ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകും. ഫുൾടൈം സുവിശേഷ പ്രവർത്തകയായ സോജി ബിജോ ദൈവവചന പ്രഘോഷണവും, അനീഷും കുടുംബവും ദൈവാനുഭവ സാക്ഷ്യവും പങ്കുവയ്ക്കും. കുട്ടികൾക്കായി സെഹിയോൻ യുകെയുടെ പ്രത്യേക ശുശ്രൂഷയുണ്ടായിരിക്കും. സൗജന്യ കാർ പാർക്കിംഗ് സൗകര്യമുണ്ടായിരിക്കും.
വിവരങ്ങൾക്ക് : തോമസ് : 07903867625
കണ്വൻഷൻ ഹാളിന്റെ വിലാസം:
St. Anne's Catholic High School
6 Oakthrope Road, Palmer Green
London, N13 5TY
റിപ്പോർട്ട്: തോമസ് കെ. ആന്റണി
എവേയ്ക്ക് ലണ്ടൻ കണ്വൻഷൻ 21ന്
09:27 PM Dec 09, 2019 | Deepika.com