ന്യൂഡൽഹി : ചില അയ്യപ്പ പൂജാ സമിതിയുടെ ഇരുപത്തിമൂന്നാമതു മണ്ഡല പൂജാ മഹോത്സവം 2019 ഡിസംബർ 7 ശനിയാഴ്ച രാവിലെ മഹാ ഗണപതി ഹോമത്തോടെ ചില്ലാ ഡിഡിഎ. ഫ്ളാറ്റ്സിലെ പൂജാ പാർക്കിൽ അരങ്ങേറി.
പ്രഭാത പൂജകൾക്കുശേഷം സന്തോഷ് നാരങ്ങാനം, ടി. കെ. മുരളീധരൻ ആറ·ുള, ശൂരനാട് ശാന്തകുമാർ, ചിത്ര വേണുധരൻ, സുധിർമോൻ വൈക്കം, അനീഷ് ശൂരനാട്, മനോജ് കോഴിക്കോട്, അശ്വിൻ എസ്. കുമാർ എന്നിവർ ഭക്തിഗാനങ്ങൾ അവതരിപ്പിച്ചു. തുടർന്ന് ഉച്ചയ്ക്കുപൂജക്കു ശേഷം നടന്ന ശാസ്താ പ്രീതിയിൽ ആയിരത്തിൽപ്പരം ഭക്തജനങ്ങൾ പങ്കെടുത്തു. പൂജാദികൾക്ക് ഇ. വിഷ്ണു മുഖ്യ കാർമ്മികനും എം. സേതുരാമൻ പാരികർമ്മിയുമായിരുന്നു.
വൈകുന്നേരം ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നിന്നും അയ്യപ്പ സ്വാമിയുടെ അലങ്കരിച്ച ഛായാ ചിത്രവും വഹിച്ചുകൊണ്ടു നടന്ന താലപ്പൊലി എഴുന്നെള്ളത്തിൽ മുടപ്പല്ലൂർ ജയകൃഷ്ണനും സംഘവും അവതരിപ്പിച്ച ചെണ്ട മേളം, സന്തോഷ് വാകത്താനത്തിന്േറയും കൂട്ടരുടെയും അമ്മൻ കുടം എന്നിവ അകന്പടിയായി. എഴുന്നെള്ളത്ത് ഏഴര മണിക്ക് പൂജാ സന്നിധിയിൽ എത്തിച്ചേർന്നപ്പോൾ മഹാ ദീപാരാധന നടന്നു.
കോട്ടയം ശ്രീ ശങ്കര നാരായണ ഭജന മണ്ഡലിയിലെ ഗാനഭൂഷണം സന്തോഷ് കുമാർ നയിച്ച ഭജന സന്ധ്യ പ്രേക്ഷക മനസുകൾ ഭക്തിസാന്ദ്രമാക്കി. തുടർന്ന് ഹരിവരാസനം, പ്രസാദ വിതരണം, ലഘു ഭക്ഷണം എന്നിവയോടെ ആദ്യ ദിവസത്തെ പരിപാടികൾ സമാപിച്ചു.
ഞായറാഴ്ച ഉച്ചക്ക് മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി അശരണർക്ക് ആഹാരം നൽകിയതോടെ മണ്ഡല മഹോത്സവത്തിന് സമാപനമായി. ചില്ലാ അയ്യപ്പ പൂജാ സമിതി പ്രസിഡന്റ് ആർ. കെ. പിള്ള, സെക്രട്ടറി കൃഷ്ണകുമാർ, ട്രഷറർ ബിജു വിജയൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: പി.എൻ. ഷാജി