+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേന്ദ്രസര്‍ക്കാരിന്റെ കേരളത്തോടുള്ള വിവേചനം അവസാനിപ്പിക്കുക: കല കുവൈറ്റ്

കുവൈറ്റ് സിറ്റി: കേന്ദ്രസര്‍ക്കാരിന്റെ കേരളത്തോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് സാല്‍മിയ മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മൃണാള്‍ സെന്‍ നഗറ
കേന്ദ്രസര്‍ക്കാരിന്റെ കേരളത്തോടുള്ള വിവേചനം അവസാനിപ്പിക്കുക: കല കുവൈറ്റ്
കുവൈറ്റ് സിറ്റി: കേന്ദ്രസര്‍ക്കാരിന്റെ കേരളത്തോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് സാല്‍മിയ മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മൃണാള്‍ സെന്‍ നഗറില്‍ (ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍, സാല്‍മിയ) നടന്ന സാല്‍മിയ മേഖല സമ്മേളനം ഭാഗ്യനാഥനെ മേഖല പ്രസിഡന്റായും, അജ്‌നാസ്‌നെ മേഖല സെക്രട്ടറിയായും തിരഞ്ഞെടുത്തു. കല കുവൈറ്റ് മുതിര്‍ന്ന അംഗവും മുന്‍ ഭാരവാഹിയുമായ ആര്‍ നാഗനാഥന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കടുത്ത ഫാസിസ്റ്റ് നിലപാടുകളാണ് കേന്ദ്ര സര്‍ക്കാര്‍ എടുത്ത് പോരുന്നതെന്നും ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രസക്തി അത്രത്തോളം വലുതാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. മേഖലയിലെ 12 യൂണിറ്റുകളുടെ സമ്മേളനം പൂര്‍ത്തിയാക്കി അവിടെ നിന്നും തിരഞ്ഞെടുക്കപ്പെട്ട 106 പ്രതിനിധികളാണ് മേഖല സമ്മേളനത്തില്‍ പങ്കെടുത്തത്.

മേഖല എക്‌സിക്യുട്ടീവ് അംഗം അന്‍സാരി അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രജീഷ് തട്ടോളിക്കര, പിആര്‍ കിരണ്‍, ബെറ്റി അഗസ്റ്റിന്‍ എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തില്‍ മേഖലാ സെക്രട്ടറി അരവിന്ദാക്ഷന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കല കുവൈറ്റ് പ്രസിഡന്റ് ടിവി ഹിക്മത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിശദമായ ചര്‍ച്ചകള്‍ക്കും മറുപടികള്‍ക്കും ശേഷം സമ്മേളനം റിപ്പോര്‍ട്ട് അംഗീകരിച്ചു. ചര്‍ച്ചകള്‍ക്ക് കല കുവൈറ്റ് ജനറല്‍ സെക്രട്ടറി ടികെ സൈജു, മേഖല സെക്രട്ടറി അരവിന്ദാക്ഷന്‍ എന്നിവര്‍ മറുപടി നല്‍കി.

വരുന്ന ഒരു വര്‍ഷം സാല്‍മിയ മേഖല കമ്മിറ്റിയെ നയിക്കുന്നതിന് 15 അംഗ മേഖല എക്‌സിക്യുട്ടീവ് അംഗങ്ങളെ സമ്മേളനം തിരഞ്ഞെടുത്തു. ജനുവരി 17 ന് നടക്കുന്ന കല കുവൈറ്റിന്റെ 41 മത് വാര്‍ഷിക സമ്മേളന പ്രതിനിധികളായ് 65 പേരെ സമ്മേളനം തിരഞ്ഞെടുത്തു. മേഖലയിലെ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച സ്വാഗത ഗാനത്തോടെയാണു സമ്മേളന നടപടികള്‍ ആരംഭിച്ചത്. കല കുവൈറ്റ് ട്രഷറര്‍ നിസാര്‍, ജോ:സെക്രട്ടറി രജീഷ്, വൈസ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍, കായിക വിഭാഗം സെക്രട്ടറി മാത്യു ജോസഫ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ദിലീപ് നടേരി, സജി തോമസ് മാത്യു, ജെ സജി, മുസ്ഫര്‍ എന്നിവര്‍ സമ്മേളനത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. ജോസഫ് നാനി, മധു കൃഷ്ണ, ബിനു ജയന്‍ (രജിസ്‌ട്രേഷന്‍), ജയ്‌സണ്‍ പോള്‍, നിധിന്‍ കുപ്പാട്ട്, അഖിലേഷ് (മിനുട്ട്‌സ്), ഷാജു സിടി, നിധീഷ്, ബിപിന്‍ കോശി, ജോബിന്‍, സന്ദീപ് (ക്രഡന്‍ഷ്യല്‍), നിസാര്‍ കൊയിലാണ്ടി, ജുജു ലാല്‍, വി അനില്‍ കുമാര്‍, രാജന്‍ കെപി(പ്രമേയം), പ്രസന്നകുമാര്‍ (ഭക്ഷണം) എന്നിവരുടെ നേത്രുത്വത്തില്‍ വിവിധ സബ്കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ രമേശ് കണ്ണപുരം സ്വാഗതം ആശംസിച്ച സമ്മേളനത്തിന് പുതിയ മേഖലാ സെക്രട്ടറി അജ്‌നാസ് നന്ദി രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍