ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ വിമൻസ് ഫോറത്തിന്റെ പ്രഥമ ദേശീയ സമ്മേളനം ന്ധതോത്താ പുൽക്രാ ന്ധ ബിർമിംഗ്ഹാമിലെ ബഥേൽ കണ്വെൻഷൻ സെന്ററിൽ നടത്തപ്പെട്ടു. രൂപതയുടെ എട്ടു റീജണുകളിൽ നിന്നായി ആയിരകണക്കിന് വനിതാ ഫോറം അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു.
യൂറോപ്പിലെ ഏറ്റവും വലിയ കത്തോലിക്കാ ആത്മീയ വനിതാ കൂട്ടായ്മയായ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വനിതാ ഫോറം ഇക്കാലയളവിൽ രൂപതയുടെ വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ പറഞ്ഞു.
സമ്മേളനത്തോടനുബന്ധിച്ചു പ്രശസ്ത മനഃശാസ്ത്ര വിദഗ്ദ്ധയും പ്രഭാഷകയുമായ സി. ഡോ. ജോവാൻ ചുങ്കപ്പുര ക്ലാസ് നയിച്ചു. വികാരി ജനറാൾമാരായ റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, റവ. ഫാ. ജിനോ അരീക്കാട്ട് എംസിബിഎസ്, റവ. ഫാ. ജോർജ് ചേലക്കൽ, വിമൻസ് ഫോറം കമ്മീഷൻ ചെയർമാൻ റവ. ഫാ. ജോസ് അഞ്ചാനിക്കൽ, വിമൻസ് ഫോറം ഡയറക്ടർ സി, കുസുമം ജോസ് എസ്.എച്ച്. പ്രസിഡന്റ് ജോളി മാത്യു, സി. ഷാരോണ്‍ സിഎംസി സെക്രട്ടറി ഷൈനി മാത്യു, ട്രഷറർ ഡോ . മിനി നെൽസണ്‍ എന്നിവർ പ്രസംഗിച്ചു.
രൂപതയുടെ വിവിധ റീജണുകളിലെ ഇടവകകളിൽ നിന്നും, മിഷനുകളിൽ നിന്നും എത്തിയ വൈദികർ, സമർപ്പിതർ, വിമൻസ് ഫോറം ഭാരവാഹികൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. രൂപതയുടെ എട്ടു റീജണുകളിൽ നിന്നുള്ള വിമൻസ് ഫോറം അംഗങ്ങളുടെ കലാപരിപാടികൾ സമ്മേളനത്തെ അവിസ്മരണീയമാക്കി.
ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറം ദേശീയ സമ്മേളനം ബർമിംഗ്ഹാമിൽ
10:35 PM Dec 07, 2019 | Deepika.com