ബേണ്‍: സ്വിറ്റ്സർലൻഡിലെ പൗരത്വം ലഭിക്കുന്ന ഒരു വിദേശിക്ക് പ്രതിവർഷം ശരാശരി പതിനായിരം സ്വിസ് ഫ്രാങ്കിന്റെ മൂല്യമാണ് നൽകുന്നതെന്ന് പഠന റിപ്പോർട്ട്.
നാച്ചുറലൈസേഷൻ പൂർത്തിയാക്കിയ കുടിയേറ്റക്കാരുടെ വരുമാനം രാജ്യത്തെ മറ്റു കുടിയേറ്റക്കാരെ അപേക്ഷിച്ച് വളരെ കൂടുതലാണെന്നാണ് കണക്കുകളിൽ വ്യക്തമാകുന്നത്. 13.5 ശതമാനം വരെയാണ് ഈ വ്യത്യാസം കണക്കാക്കുന്നത്.
കുടിയേറ്റത്തിന്റെ ഭാഗമായി തൊഴിൽ വിപണിയിൽ ഉടലെടുക്കുന്ന വിവേചനം പരിഹരിക്കാൻ നാച്ചുറലൈസേഷനു മാത്രമേ സാധിക്കൂ എന്നാണ് ഇതിൽ നിന്നു വ്യക്തമാകുന്നത്.
ഇന്റഗ്രേഷൻ വിജയകരമായി പൂർത്തിയാക്കിയവർ എന്ന പരിഗണന സ്വിസ് പൗരത്വം ലഭിച്ച വിദേശികൾക്ക് തൊഴിൽദാതാക്കൾ നൽകുന്നുണ്ട്. സ്വിസ് പാസ്പോർട്ടില്ലാത്ത വിദേശികളെ അപേക്ഷിച്ച് കൂടുതൽ മികച്ച അവസരങ്ങളും വരുമാനവും അവർക്കു ലഭിക്കാൻ ഇതാണു പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
സ്വിസ് പൗരത്വത്തിന് പ്രതിവർഷം പതിനായിരം ഫ്രാങ്ക് മൂല്യം
10:34 PM Dec 07, 2019 | Deepika.com