+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐസിഎഫ് സമ്മിറ്റിന് പ്രൗഢ സമാപനം

മക്ക : പ്രവാസി കർമമേഖലയിൽ ക്രിയാത്മക ഇടപെടലിനും വിഭവശേഷി വിനിയോഗത്തിൽ പുതുവഴികൾ രൂപപ്പെടുത്തിയിമുള്ള സമഗ്ര വിഷനു അന്തിമരൂപം നൽകി ഐസിഎഫ് ജി സി സമ്മിറ്റ് കൊച്ചിയിൽ സമാപിച്ചു. രണ്ടു ദിവസങ്ങളിലായി ഫ്ലോറ
ഐസിഎഫ്  സമ്മിറ്റിന് പ്രൗഢ സമാപനം
മക്ക : പ്രവാസി കർമമേഖലയിൽ ക്രിയാത്മക ഇടപെടലിനും വിഭവശേഷി വിനിയോഗത്തിൽ പുതുവഴികൾ രൂപപ്പെടുത്തിയിമുള്ള സമഗ്ര വിഷനു അന്തിമരൂപം നൽകി ഐസിഎഫ് ജി സി സമ്മിറ്റ് കൊച്ചിയിൽ സമാപിച്ചു. രണ്ടു ദിവസങ്ങളിലായി ഫ്ലോറ ഇന്‍റർനാഷണൽ എയർപോർട്ട് ഹോട്ടൽ കൺവെൻഷൻ സെൻറർ നടന്ന സമ്മിറ്റിൽ സൗദി, യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുത്തു.

30 ലക്ഷത്തിലധികം വരുന്ന പ്രവാസികൾക്കിടയിലെ തൊഴിൽ, വൈജ്ഞാനിക, സേവന, പുനരധിവാസ പ്രവർത്തനങ്ങളിൽ പ്രസ്ഥാനം മുന്നോട്ടുവെക്കുന്ന പ്രായോഗിക സമീപനങ്ങളുടെയും കാഴ്ചപ്പാടുകളുടെയും വിശദമായ ചർച്ചകളും പഠനങ്ങളും പൂർത്തിയാക്കിയാണ് അടുത്ത രണ്ടു വർഷത്തേക്ക് മുന്നോട്ടുവെക്കുന്ന വിഷൻ രൂപപ്പെടുത്തിയത്. പ്രവാസത്തിലെ ആശ്രയതുരുത്തായി ഐ സി എഫിനെ പരിവർത്തിക്കുന്നതിന് വിശാലമായ കർമ്മ പദ്ധതിക്കും പ്രവർത്തനങ്ങൾക്കും സമിറ്റ് രൂപം നൽകി. പ്രവാസ മേഖലയിൽ പതിറ്റാണ്ടുകളായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഐ സി എഫ് വിവിധ തലങ്ങളിൽ നടത്തിയ പഠനങ്ങളെയും കണക്കെടുപ്പുകളെ യും അടിസ്ഥാനപ്പെടുത്തിയാണ് വിഷൻ രൂപപ്പെടുത്തിയത്.

കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്‍റ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, ജനറൽ സെക്രട്ടറി സയിദ് ഇബ്രാഹിം ഖലീൽ ബുഖാരി, സെക്രട്ടറിമാരായ വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, പേരോട് അബ്ദുറഹ്മാൻ സഖാഫി, എൻ.അലി അബ്ദുള്ള, സി.പി. സൈതലവി, എസ്.വൈ. എസ് സംസ്ഥാന പ്രസിഡന്‍റ് സയിദ് താഹ തങ്ങൾ, ജനറൽ സെക്രട്ടറി മജീദ് കക്കാട്, വൈസ് പ്രസിഡന്‍റ് ഡോ. അബ്ദുൽ ഹക്കീം അസ്ഹരി, സെക്രട്ടറി മുഹമ്മദ് പറവൂർ, ഐസിഎഫ് ഭാരവാഹികളായ സയിദ് അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ പകര, സയിദ് ഹബീബ് കോയ തങ്ങൾ, മമ്പാട് അബ്ദുൽ അസീസ് സഖാഫി, കരീം ഹാജി മേമുണ്ട, എം സി അബ്ദുൽകരീം, അലവി സഖാഫി തെഞ്ചേരി, ഹമീദ് ഈശ്വരമംഗലം , ശരീഫ് കാരശേരി, മുജീബ് എആർ നഗർ തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ബഷീർ എറണാകുളം, ഹമീദ് പരപ്പ, റാസിഖ് ഹാജി, അബൂബക്കർ അൻവരി, അബ്ദുള്ള വടകര, അബു മുഹമ്മദ്, ഷമീർ പന്നൂർ, ഫാറൂഖ് കവ്വായി ചർച്ചയിൽ പങ്കെടുത്തു.

റിപ്പോർട്ട് : കെടി. മുസ്തഫ പെരുവള്ളൂർ