+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൗരത്വ ഭേദഗതി ബില്ല് രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുന്നു: ഇന്ത്യൻ സോഷ്യൽ ഫോറം

ജിദ്ദ: മോദി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബിൽ രാജ്യത്ത് രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുന്നതാണെന്ന് ഇന്ത്യൻ സോഷ്യൽഫോറം. ശ്രേഷ്ടമായ ഭരണഘടന നിലനിൽക്കുന്ന രാജ്യത്ത് ഇത്തരം നിയമ ഭേത ഗതികൾ ഭരണഘടനാ വിരുദ്
പൗരത്വ ഭേദഗതി ബില്ല് രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുന്നു: ഇന്ത്യൻ സോഷ്യൽ ഫോറം
ജിദ്ദ: മോദി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബിൽ രാജ്യത്ത് രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുന്നതാണെന്ന് ഇന്ത്യൻ സോഷ്യൽഫോറം. ശ്രേഷ്ടമായ ഭരണഘടന നിലനിൽക്കുന്ന രാജ്യത്ത് ഇത്തരം നിയമ ഭേത ഗതികൾ ഭരണഘടനാ വിരുദ്ധവും ജനതയോടുള്ള വെല്ലുവിളിയുമാണ്. ഇന്ത്യയെക്കുറിച്ചുള്ള അടിസ്ഥാന ആശയങ്ങൾ ഈ ബില്ലിലൂടെ ലംഘിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇന്ത്യ എന്നു പറയുന്നത് നാനാത്വത്തിൽ ഏകത്വം എന്ന മതേതര കാഴ്ചപ്പാട് ഉൾക്കൊള്ളുന്ന രാജ്യമാണ്. ഭരണകർത്താക്കൾ പവിത്രമായ ഭരണഘടന മുറുകെ പിടിക്കുന്നതിന് പകരം സംഘ പരിവാരത്തിന്‍റെ ഹിന്ദുത്വ അജണ്ടകൾ നടപ്പാക്കി കൊണ്ടിരിക്കുകയാണ്. ഇന്ത്യയെ പോലുള്ള രാജ്യങ്ങളിൽ മതങ്ങൾക്ക് ഒരിക്കലും ദേശീയത നിര്‍ണയിക്കാന്‍ കഴിയില്ല.

നമ്മുടേത് എല്ലാവർക്കും തുല്യ അവകാശവും തുല്യ നീതിയും വിഭാവനം ചെയ്യുന്ന രാജ്യമാണെന്ന് രാഷ്ട്ര ശില്പികളായ മഹാത്മ ഗാന്ധിയും നെഹ്‌റുവും മൗലാന അബുൽ കലാം ആസാദും ഡോ.ബി ആർ അംബേദ്കറും പറഞ്ഞു വെച്ചിട്ടുണ്ട്. മതത്തിനപ്പുറത്ത് എല്ലാവര്‍ക്കും നമ്മുടെ രാജ്യത്ത് തുല്യ അവകാശങ്ങളാണുള്ളത്. ആ അടിസ്ഥാനതത്വത്തെയാണ് ഇന്നു ഈ ബില്ലിലൂടെ ലംഘിക്കപ്പെടുന്നത്. മുസ് ലിംങ്ങളെ മാത്രം മാറ്റി നിർത്തിയുള്ള പൗരത്വ (ഭേദഗതി) ബില്ലിന് ഇന്നാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഇതുസംബന്ധമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അവരുടെ ആശങ്കകള്‍ പരിഗണിച്ചു കൊണ്ട് ബില്ലില്‍ ഭേദഗതി ചെയ്യുകയും ചെയ്തതിന്റെ പിന്നാലെയാണ് കേന്ദ്രമന്ത്രിസഭയുടെ തീരുമാനം.

വടക്കുകിഴക്കന്‍ മേഖലയിലെ എല്ലാ പങ്കാളികളുടെയും വംശീയസാംസ്‌കാരിക ആശങ്കകള്‍ പരിഹരിക്കപ്പെടുമെന്നും ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് (ഐഎല്‍പി) ബാധകമാകുന്ന അത്തരം പ്രദേശങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും ബില്‍ പരിരക്ഷ നല്‍കുമെന്നും സ്വയംഭരണാധികാരം നല്‍കുമെന്നും അദ്ദേഹം പറയുകയുണ്ടായി. മുസ്‌ലിങ്ങളെ മാത്രം ഒഴിവാക്കിയത് വിവാദമായിരുന്നു. അയൽ രാജ്യങ്ങളിൽ മുസ് ലിങ്ങളല്ലാത്തവർ കടുത്ത പീഡനം അനുഭവിക്കുകയാണെന്ന് തെറ്റിദ്ധാരണ പരത്തിയാണ് ഹിന്ദു, ക്രിസ്ത്യന്‍, സിക്ക്, ജൈന്‍, ബുദ്ധ, പാഴ്‌സി മതക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ ലക്ഷ്യമിടുന്നത്. ഇത് തികച്ചും അടിസ്ഥാന രഹിതവും യുക്തിക്ക് നിരക്കാത്തതുമാകുന്നു.

ഇത്തരം വർഗീയ നിലപാടുകൾക്കെതിരെ ജനാതിപത്യ ശക്തികൾ ഉണർന്നു പ്രവർത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ് പ്രസിഡന്‍റ് ഹനീഫ കടുങ്ങല്ലൂർ, ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടി സെക്രട്ടറി മുഹമ്മദ് കുട്ടി തിരുവേഗപ്പുറ, വൈസ് പ്രസിഡന്‍റ് ശാഹുൽ ഹമീദ് ചേലക്കര, ഹസൻ മങ്കട എന്നിവർ സംസാരിച്ചു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ