+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രവാസി ലീഗൽ സെൽ - കുവൈറ്റ് ചാപ്റ്റർ ഉദ്‌ഘാടനം ചെയ്തു

കുവൈത്ത്: പ്രവാസി ലീഗൽ സെൽ കുവൈറ്റ്ചാപ്റ്ററിന്‍റെ ഉദ്ഘാടനം അൽ ഹംറ കുവൈറ്റ് ഹോട്ടലിൽ ഷെയ്ഖ് ദുവൈജ്‌ ഖലീഫ അൽ സബാഹ്‌ ഉദ്‌ഘാടനം ചെയ്തു. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്‍റ് അഡ്വ. ജോസ് എബ്രഹാം ചടങ്ങിൽ മ
പ്രവാസി ലീഗൽ സെൽ - കുവൈറ്റ് ചാപ്റ്റർ ഉദ്‌ഘാടനം ചെയ്തു
കുവൈത്ത്: പ്രവാസി ലീഗൽ സെൽ കുവൈറ്റ്-ചാപ്റ്ററിന്‍റെ ഉദ്ഘാടനം അൽ ഹംറ -കുവൈറ്റ് ഹോട്ടലിൽ ഷെയ്ഖ് ദുവൈജ്‌ ഖലീഫ അൽ സബാഹ്‌ ഉദ്‌ഘാടനം ചെയ്തു. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്‍റ് അഡ്വ. ജോസ് എബ്രഹാം ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു.

ലോക കേരള സഭാംഗവും പ്രവാസി ലീഗ് സെൽ കുവൈറ്റ് ചാപ്റ്റർ കൺട്രി ഹെഡുമായ ബാബു ഫ്രാൻസിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ സ്വാഗതവും ട്രഷറർ ആൻഡ് പ്രോഗ്രാം കൺവീനർ ഷൈനി ഫ്രാങ്ക് പരിപാടിയുടെ മുഖ്യ ഏകോപനവും നടത്തി.

മഹേഷ് അയ്യർ (സ്മാർട്ട് ഭവൻസ് പ്രിൻസിപ്പൽ), ഡോക്ടർ .സുസോവന സുജിത് നായർ ( KCC ഹോസ്പിറ്റൽ), പ്രതാപൻ മാന്നാർ - തബല ആർട്ടിസ്റ്റ് , കുമാരി.അഹല്യ മീനാക്ഷി -വീണ ആർട്ടിസ്റ്റ്, പ്രശസ്ത കുവൈറ്റി വയലിനിസ്റ്റ് അബ്ദുൽ അസീസ് എന്നിവരുടെ നേതൃത്വത്തിൽ കലാപരിപാടികൾ അവതരിപ്പിച്ചു. പിഎൽസി ഗ്ലോബൽ പ്രസിഡന്‍റ് അഡ്വ. ജോസ് എബ്രഹാം എഴുതിയ പുസ്തകങ്ങളുടെ ഔദ്യോഗിക പ്രകാശനം ഷെയ്ഖ് ദുവൈജ്‌ ഖലീഫ അൽ സബാഹ്‌ നിർവഹിച്ചു. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനുമായിരുന്ന ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണനും മുൻ സുപ്രീം കോടതി ജഡ്ജ്, ജസ്റ്റീസ് കുര്യൻ ജോസഫുമാണ് പ്രവാസി ലീഗൽ സെല്ലിന്‍റെ രക്ഷാധികാരികൾ.
പ്രവാസികളായ എല്ലാ ഇന്ത്യക്കാർക്കും പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററിലൂടെ ഫീസില്ലാതെ നിയമോപദേശം തേടാവുന്നതാണ്. ചടങ്ങിൽ പിഎൽസി കുവൈറ്റ് കോ ഓർഡിനേറ്റർ അനിൽ മൂടാടി നന്ദി പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ