+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെഎംസിസി സർഗോത്സവം സാഹിത്യ മത്സര വിജയികൾ

ദുബായ്: അർദ്ധദിനത്തിലേറെ നീളുന്ന തൊഴിലിനിടയിലും പ്രവാസ ലോകത്തു സാഹിത്യ രചന മത്സരത്തിൽ പങ്കെടുക്കാൻ പലരുമെത്തുകയും വിധികർത്താക്കളുടെ മുക്തകണ്ഠ പ്രശംസക്ക് പാത്രമാകുകയും ചെയ്തുകൊണ്ട് ദുബായ് കെഎംസിസി സർഗ
കെഎംസിസി സർഗോത്സവം സാഹിത്യ മത്സര വിജയികൾ
ദുബായ്: അർദ്ധദിനത്തിലേറെ നീളുന്ന തൊഴിലിനിടയിലും പ്രവാസ ലോകത്തു സാഹിത്യ രചന മത്സരത്തിൽ പങ്കെടുക്കാൻ പലരുമെത്തുകയും വിധികർത്താക്കളുടെ മുക്തകണ്ഠ പ്രശംസക്ക് പാത്രമാകുകയും ചെയ്തുകൊണ്ട് ദുബായ് കെഎംസിസി സർഗോത്സവത്തിലെ സാഹിത്യമത്സരത്തിൽ കഥ, കവിത ഉപന്യാസം,മാപ്പിളപ്പാട്ട്, മുദ്രാവാക്യം തുടങ്ങിയ രചന മത്സരങ്ങള്‍ക്ക് പര്യവസാനം.

വിജയികളായവരുടെ പേരുകൾ ചുവടെ:

ഉപന്യാസം മലയാളം: നജ്‌മുൽ മുനീർ കണ്ണൂർ (ഒന്നാം സ്ഥാനം), മുഹമ്മദ് ഹനീഫ് തളിക്കുളം തൃശൂർ (രണ്ടാം സ്ഥാനം), മൊയ്തു മക്കിയാട് വയനാട് (മൂന്നാം സ്ഥാനം).
ഉപന്യാസം ഇംഗ്ലീഷ്: മുഹമ്മദ് സാലിഹ് മലപ്പുറം (ഒന്നാംസ്ഥാനം), ഹാഷിർ ഹാഷിം കണ്ണൂർ(രണ്ടാം സ്ഥാനം), കെ.വി. നൗഷാദ് കോഴിക്കോട് (മൂന്നാം സ്ഥാനം).
കഥ രചന: കാദർ ബാങ്കോട് കാസർകോഡ് (ഒന്നാം സ്ഥാനം),നജ്‌മൽ മുനീർ (രണ്ടാം സ്ഥാനം), റിയാസ് പുളിക്കൽ മലപ്പുറം (മൂന്നാം സ്ഥാനം).
കവിത രചന: മുഹമ്മദ് ഹനീഫ് തളിക്കുളം (ഒന്നാം സ്ഥാനം), മുഹമ്മദ് സാലിഹ് (രണ്ടാം സ്ഥാനം), റഷീദ് പീ.വി. കണ്ണൂർ, ഷഫീർ ബാബു മലപ്പുറം (മൂന്നാം സ്ഥാനങ്ങൾ)
മാപ്പിളപ്പാട്ടു രചന: സിദ്ദീഖ് മരുന്നൻ കണ്ണൂർ (ഒന്നാം സ്ഥാനം), അഷ്‌റഫ് സി.പി കോഴിക്കോട് (രണ്ടാം സ്ഥാനം), സുഹൈൽ എം.കെ കോഴിക്കോട് (മൂന്നാം സ്ഥാനം).
മുദ്രാവാക്യ രചന:റിസ്‌വാൻ പൊവ്വൽ കാസർകോഡ് (ഒന്നാം സ്ഥാനം ), സി.പി. അഷ്‌റഫ് (രണ്ടാം സ്ഥാനം), മുഹമ്മദ് ഹനീഫ് തളിക്കുളം, ജാഫർ സാദിഖ് മലപ്പുറം (മൂന്നാം സ്ഥാനങ്ങൾ), സാഹിത്യകാരൻ വെള്ളിയോടൻ മത്സരങ്ങൾക്ക് മേൽനോട്ടം വഹിച്ചു. അദ്ദേഹത്തോടൊപ്പം ദീപ ചിറയിൽ, സലിം അയ്യനത്ത്, സോണി വെളുക്കാരൻ, ഖലീലുല്ലാഹ് ചെംനാട്, യുസഫ് കാരക്കാട് എന്നിവർ വിധികർത്താക്കളായി.സാഹിത്യ മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്‍റ് കണ്ണൂർ ജില്ലയ്ക്കും രണ്ടും മൂന്നും സ്ഥാനങ്ങൾ മലപ്പുറം, കാസർകോഡ് ജില്ലകൾക്കുമാണ്.