+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യന്‍ എംബസിയിൽ ടൂറിസം സെമിനാര്‍

കുവൈത്ത് സിറ്റി : ഇന്ത്യന്‍ ടൂറിസം വകുപ്പിന്‍റെ സഹകരണത്തോടെ ഇന്ത്യന്‍ എംബസി സെമിനാര്‍ സംഘടിപ്പിച്ചു. ഇന്ത്യയിലെ വിനോദ സഞ്ചാര സാധ്യതകള്‍ സെമിനാറില്‍ അവതരിപ്പിച്ചു. കുവൈത്ത് വാര്‍ത്താവിതരണ മന്ത്രാലയ
ഇന്ത്യന്‍ എംബസിയിൽ ടൂറിസം  സെമിനാര്‍
കുവൈത്ത് സിറ്റി : ഇന്ത്യന്‍ ടൂറിസം വകുപ്പിന്‍റെ സഹകരണത്തോടെ ഇന്ത്യന്‍ എംബസി സെമിനാര്‍ സംഘടിപ്പിച്ചു. ഇന്ത്യയിലെ വിനോദ സഞ്ചാര സാധ്യതകള്‍ സെമിനാറില്‍ അവതരിപ്പിച്ചു.

കുവൈത്ത് വാര്‍ത്താവിതരണ മന്ത്രാലയത്തിലെ വിനോദ സഞ്ചാര വിഭാഗം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി യൂസഫ് മുസ്തഫ മുഖ്യാതിഥിയായിരുന്നു. കുവൈത്ത് ട്രാവൽ ആൻഡ് ടൂറിസം ഏജൻസീസ് അസോസിയേഷൻ ജനറൽ മാനേജർ മാജിദ് അബു ഉമർ, ഇന്ത്യൻ ടൂറിസം മന്ത്രാലയം അസിസ്റ്റന്‍റ് ഡയറക്ടർ സീതാരാമൻ ആവണി, ഇന്ത്യൻ സ്ഥാനപതി കെ.ജീവസാഗർ എന്നിവർ പ്രസംഗിച്ചു. ഇന്ത്യയിൽ വിനോദ സഞ്ചാര മേഖലയിലെ വാഗ്ദാനങ്ങൾ സംബന്ധിച്ചു ഇന്ത്യൻ പ്രതിനിധി സംഘം പ്രസന്‍റേഷൻ അവതരിപ്പിച്ചു. സ്വദേശികളും വിദേശികളും അടക്കം ഒട്ടേറെപേർ ചടങ്ങില്‍ സംബന്ധിച്ചു.

റിപ്പോർട്ട്:സലിം കോട്ടയിൽ